Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:26 pm

Menu

Published on August 17, 2015 at 4:24 pm

മൃഗങ്ങളെ ഹിപ്നോട്ടൈസ് ചെയ്ത് ഉറക്കുന്ന പെണ്‍കുട്ടി;വീഡിയോ വൈറലാകുന്നു

chinese-girl-who-can-hypnotize-animals

മൃഗങ്ങളെ ഹിപ്നോട്ടൈസ് ചെയ്ത് ഉറക്കുന്ന ചൈനീസ് പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ചൈനയിലെ സിസിടിവി എന്ന ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിലാണ് പെൺകുട്ടി മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്ത സുഖനിദ്രയിലാഴ്ത്തുന്നത്.മൃഗങ്ങളെ കയ്യിലെടുത്ത് പതുക്കെ തലോടിയും അവയോട് സംസാരിച്ചുമാണ് ഉറക്കുന്നത്.  മൃഗങ്ങളോട് സംസാരിച്ചും തലോടിയും ഉറക്കുന്നതിനിടെ ഉറക്കിക്കിടത്തിയ ചിലര്‍ ഉണരുന്നുമുണ്ട്. പെണ്‍കുട്ടി ഉടന്‍ തന്നെ ഓടിവന്ന് അവയെ വീണ്ടും തലോടി ഉറക്കുന്നത് കാണാം.   ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ വിധികര്‍ത്താക്കളെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണിവള്‍. മൃഗങ്ങളെ ഉറക്കുന്ന കൊച്ചു പെണ്‍കുട്ടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. നെറ്റില്‍ അപ്‌ലോഡ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തന്നെ വീഡിയോ 7മില്ല്യണ്‍ ആളുകള്‍ കാണുകയും 270,000 ലധികം ഷെയറും ചെയ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News