Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ പല രാജ്യങ്ങളിലും സ്ത്രീ പുരുഷ അനുപാതം ഒരേ നിലയിലാണ്. എന്നാല്‍ അങ്ങനെ അല്ലാത്ത രാജ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ കല്ല്യാണം കഴിക്കാന്‍ രാജ്യത്ത് പെണ്ണില്ലെങ്കിലോ?
ചൈനയിലെ സ്ഥിതിയാണ് ഈ പറഞ്ഞുവരുന്നത്. 115 ആണുങ്ങള്‍ക്ക് 100 പെണ്ണുങ്ങള്‍ എന്നതാണ് ഇവിടത്തെ സ്ത്രീ പുരുഷ അനുപാതം. ഈ സാഹചര്യത്തില്‍ കല്ല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാതിരുന്ന സിങ് ജിയാജിയ എന്നയാള്‍ ചെയ്ത കാര്യം ഏറെ രസകരമാണ്.
ഹാങ്‌സൂ പ്രവിശ്യയിലെ എന്‍ജിനീയറായ ഇദ്ദേഹം ഒരു പെണ്ണുകെട്ടാനായി കുറേനാള്‍ ശ്രമിച്ചതാണ്. ഇതു നടക്കാതെ വന്നപ്പോള്‍ കക്ഷി ഒരു റോബോട്ടിനെ ഉണ്ടാക്കി അങ്ങ് കെട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള ആളാണ് സിങ്. അതുകൊണ്ടുതന്നെ തനിക്ക് ഒരു ഭാര്യയെ വേണമെങ്കില്‍ സൃഷ്ടിക്കാവുന്നതേഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അതിനുള്ള പരിശ്രമവും തുടങ്ങിയിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കക്ഷി ഒരെണ്ണം തട്ടിക്കൂട്ടുകയും ചെയ്തു. യിങ് യിങ് എന്ന് പേരിടുകയും ചെയ്തു. റോബോട്ടിന് ബുദ്ധി അത്ര വികസിച്ചിട്ടില്ല. ചൈനീസ് ഭാഷയിലെ അക്ഷരങ്ങളൊക്കെ തിരിച്ചറിയും. കുറച്ച് ചിത്രങ്ങള്‍ കണ്ടാല്‍ അത് എന്തിന്റെയൊക്കെയാണെന്നും മനസ്സിലാകും. കുറച്ചു വാക്കുകള്‍ പറയുകയും ചെയ്യും.
എഴുന്നേറ്റു നടക്കില്ല. സിങ് എടുത്തു കൊണ്ടുപോകണം. അടുത്ത ഒരു അപ്‌ഗ്രേഡ് നടത്തുന്നതോടെ യിങ് നടക്കുമെന്നാണ് സിങ് പറയുന്നത്. ഏതായാലും അത്രത്തോളം ക്ഷമിക്കാന്‍ പുള്ളിക്കാരന്‍ തയ്യാറായില്ല. മാര്‍ച്ച് 31ന് ക്ഷണിക്കപ്പെട്ട ചില അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി സിങ് യിങ്ങിനെ അങ്ങ് വിവാഹംകഴിച്ചു.
Leave a Reply