Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:43 pm

Menu

Published on May 29, 2015 at 11:51 am

വളർത്തു നായയ്ക്ക് സമ്മാനം, സ്വർണ ആപ്പിൾ വാച്ച്

chinese-tycoons-son-sparks-row-after-buying-apple-watches-for-dog

ബീജിങ് : ദരിദ്രനായ മനുഷ്യനായി ജനിക്കുന്നതിലും ഭേദം ധനികന്‍റെ വീട്ടിലെ നായയാകുന്നതാണ് നല്ലതെന്ന് പയാറുണ്ട്. ഇത് സത്യമാണെന്ന് വ്യക്തമാക്കുന്നതാണ് ബീജിങിൽ നിന്നുള്ള ഈ വാർത്ത.ബീജിങിൽ റിയൽ എസ്റ്റേറ്റ് ഭീമനായ വാങ് ജിയാലിന്‍റെ മകൻ തന്‍റെ വളർത്തുനായയ്ക്ക് സ്വർണ ആപ്പിൾ വാച്ച് സമ്മാനിച്ചിരിക്കുന്നു. ഒന്നല്ല, രണ്ട് വാച്ചുകൾ.

27 വയസുള്ള വാങ് സികോങ് ആണ് തന്‍റെ സൈബീരിയൻ ഹസ്കിക്ക് വാച്ചുകൾ സമ്മാനിച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടിട്ടുമുണ്ട്.

വാങ് കെകെ എന്നാണ് ഈ സൈബീരിയൻ ഹസ്കിയുടെ പേര്. ഇതിന് സ്വന്തമായി വീബോ അക്കൗണ്ടുമുണ്ട്. മുൻകാലുകളിൽ വാച്ച് കെട്ടിയ വാങ് കെകെയുടെ ചിത്രവും വീബോയിൽ ഇട്ടിട്ടുണ്ട്. എനിക്ക് പുതിയ വാച്ച് കിട്ടി. എനിക്ക് നാല് നീണ്ട കാലുകൾ ഉണ്ടായിരുന്നെങ്കിൽ നാല് വാച്ച് കിട്ടുമായിരുന്നു- എന്നാണ് ചിത്രത്തിനു നൽകിയിരിക്കുന്ന കാപ്ഷൻ. ഈ വാച്ചുകൾക്ക് 10,000 ഡോളർ മുതൽ 17,000 ഡോളർ വരെ വില വരുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News