Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:43 pm

Menu

Published on January 15, 2015 at 3:46 pm

ജൂനിയർ ക്രിസറ്റ്യനോ റൊണാൾഡോയ്ക്ക് മെസ്സിയോട് ആരാധന

christiano_ronaldo_the-fan-of_messi_

ലിസ്ബണ്‍: അച്ഛൻ ലോകനമ്പർ വണ്‍ ഫുട്ബോൾ താരം ആണോ അല്ലയോ എന്നതല്ല പ്രശനം ക്രിസറ്റ്യനോ റൊണാൾഡോയുടെ പുത്രന് തന്റെ എതിരാളിയായ മെസ്സിയോടാണ് ആരാധന. കഴിഞ്ഞ ദിവസം സൂറിക്കിൽ നടന്ന ഫിഫ ബാലണ്‍ ഡി ഓർ പുരസ്ക്കാര ചടങ്ങിലാണ് ജൂനിയർ ക്രിസറ്റ്യനോ മെസ്സിയെ കാണുന്നത്. മെസ്സിയോട് തന്റെ ആരാധന അറിയിക്കുകയും ചെയ്തു. പുരസ്ക്കാര ചടങ്ങിനുശേഷമുള്ള ചടങ്ങിലാണ് മെസ്സിയെ ക്രിസറ്റ്യനോ ജൂനിയർ സ്വയം അങ്ങോട്ടുപോയി പരിചയപ്പെടുന്നത്. ക്രിസറ്റ്യനോ ജൂനിയർ മെസ്സിയെ കാണുന്നതിന്റെ വീഡിയോ ഇപ്പോൾ സൂപ്പർ ഹിറ്റായി പ്രചരിക്കുകയാണ്.തുടർന്ന് ചടങ്ങിൽ ക്രിസറ്റ്യനോ റൊണാൾഡോ പുത്രനെ മെസ്സിക്ക് പരിചയപ്പെടുത്തി.മെസ്സിയുടെ കളിയോടാണ് അവന് താല്പര്യമെന്നും, മെസ്സിയുടെ എല്ലാ കളികളുടെയും വീഡിയോ അവൻ കാണാറുണ്ടെന്നും ക്രിസറ്റ്യനോ മെസ്സിയെ അറിയിച്ചു.നാലുതവണ ബാലണ്‍ ഡി ഓർ പുരസ്കാരം നേടിയ മെസ്സിയെ പിന്തള്ളിയാണ് ക്രിസറ്റ്യനോ റൊണാൾഡോ ഇത്തവണ പുരസ്കാരം നേടിയത്.

Loading...

Leave a Reply

Your email address will not be published.

More News