Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:37 am

Menu

Published on March 17, 2016 at 4:32 pm

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ…?എങ്കിൽ സൂക്ഷിച്ചോളൂ….

cirrhosis-of-the-liver-stages-causes-symptoms

മനുഷ്യ ശരീരത്തില്‍ ഒട്ടെറെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്നാണ് ‘ലിവര്‍ സിറോസിസ്’. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെയുണ്ടാകാന്‍ കാരണമായ രോഗമാണിത്. പൊതുവേ മദ്യപാനികളുടെ രോഗമെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും സിറോസിസിനു പല കാരണങ്ങളുണ്ട്. ദീര്‍ഘകാലം ക്ഷതമേറ്റതുമൂലം സ്ഥിരമായി കേടായ കരളിന്റെ അവസ്ഥയ്ക്കാണു സിറോസിസ് എന്നു പറയാറ്. കരളിലെ കോശങ്ങള്‍ക്കു ക്രമേണ നാശം സംഭവിച്ച് ഒടുവില്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത അവസ്ഥയിലേക്ക് എത്തപ്പെടുകയാണു ചെയ്യുന്നത്.

അമിത മദ്യപാനം ലിവർ സിറോസിസിന് ഒരു കാരണമാണ് എങ്കിലും, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍ ,ല മരുന്നുകളുടെ ദീര്‍ഘനാളായ ഉപയോഗം, കരളിന്റെ പ്രതിരോധ വൈകല്യങ്ങള്‍ എന്നിവ മൂലവും ലിവർ സിറോസിസ് വരാം.അത് കൊണ്ട് തന്നെ, പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും കുട്ടികളിലുമൊക്കെ ലിവർ സിറോസിസ് കണ്ടു വരാറുണ്ട്.സിറോസിസ് ബാധിച്ച് ഏറെനാള്‍ കഴിഞ്ഞാവും ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകുക.അതുകൊണ്ട് തന്നെ ഈ ലക്ഷണങ്ങൾ  കണ്ടാൽ ഉടൻ തിരിച്ചറിയുക….

രക്തം ഛര്‍ദിക്കുക

നിരന്തരമായി കരളിനേല്‍ക്കുന്ന ക്ഷതം മൂലം കരളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതുമൂലം ആമാശയത്തിലേയും അന്നാളിത്തിലേയും രക്തക്കുഴലുകള്‍ വികസിച്ചു പൊട്ടുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു.

നീര്‍വീക്കം

സിറോസിസ് രോഗികളെുടെ കാലുകള്‍, വയറ്, ശ്വാസകോശം എന്നിവിടങ്ങളില്‍ നീര്‍വീക്കം ഉണ്ടാകുന്നതു സാധാരണമാണ്. വയറില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തില്‍ അണുബാധയുണ്ടാകാനും സാധ്യത കൂടുതലാണ്.

രക്തസ്രാവം

സിറോസിസ് രോഗികളില്‍ രക്തസ്രാവത്തിനു സാധ്യത കൂടുതലാണ്. രോഗം ബാധിച്ചവരില്‍ പല്ലിന്റെ മോണ, മൂക്ക്, നിസാരമായുണ്ടാകുന്ന മുറിവുകള്‍ എന്നിവിടങ്ങളില്‍ നിന്ന്് അമിത രക്തസ്രാവം ഉണ്ടാകാം.

ഓര്‍മക്കുറവും ബോധക്ഷയവും

രോഗം വര്‍ധിച്ചാല്‍ രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു തകരാറുകള്‍ സംഭവിക്കാം. ഇത് ഉറക്കമില്ലായ്മ, ആശയക്കുഴപ്പം, മാനസിക വിഭ്രാന്തി മുതലായവിയിലേക്കു നയിക്കാം. രോഗം ബാധിച്ചവര്‍ക്കു ശരീരത്തിന്റെ വിഷാംശങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടാണു തലച്ചോറിനെ ബാധിക്കുന്നത്.

സിറോസിസ് രോഗികളുടെ ശരീരത്തിനു മറ്റു ഗുരുതരമായ അസുഖങ്ങളും ബാധിക്കുവാന്‍ സാധ്യതയുണ്ട്. ഇത്തരക്കാരുടെ വൃക്കയെ രോഗം തകരാറിലാക്കുകയും കരളില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. കൂടാതെ പോഷകാഹാരക്കുറവും അണുബാധയും മറ്റു ഗുരുതര പ്രശ്‌നങ്ങളാണ്.

കരൾ സുരക്ഷിതമെങ്കിൽ ജീവിതവും സുരക്ഷിതം എന്ന് പറയുന്ന പോലെ, കരളിന്റെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്. ചിട്ടയായ ജീവിതരീതി, മദ്യം ഒഴിവാക്കൽ , രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെയുള്ള ചികിത്സ തുടങ്ങിയവയിലൂടെ നിങ്ങൾക്ക് ജീവിതം തിരിച്ചു പിടിക്കാനാകും. അല്ലാത്ത പക്ഷം , മരണം ക്ഷണിച്ചു വരുത്തുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്

 

 

 

Loading...

Leave a Reply

Your email address will not be published.

More News