Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:06 pm

Menu

Published on August 25, 2014 at 12:05 pm

ഭക്ഷണമുണ്ടാക്കാനായി തലവെട്ടിയ മൂര്‍ഖന്‍ 20 മിനുറ്റിന് ശേഷം കടിച്ച് പാചകക്കാരന്‍ മരിച്ചു

cobra-bites-kills-chef-after-head-cut-off

ഭക്ഷണമുണ്ടാക്കാനായി തലവെട്ടിയ മൂര്‍ഖന്‍ 20 മിനുറ്റിന് ശേഷം കടിച്ച് പാചകക്കാരന്‍ മരിച്ചു. ദക്ഷിണ ചൈനയിലെ ഗുവാന്‍ഡോങ് മേഖലയിലെ പെന്‍ഫാന്‍(44) എന്ന പാചകവിദഗ്ധനാണ് തലവെട്ടിമാറ്റിയ മൂര്‍ഖൻറെ കടിയേറ്റ് മരിച്ചത്. പാമ്പിനെ കൊണ്ട് ഒരു പ്രത്യേക തരം സൂപ്പ് ഉണ്ടാക്കാനായിട്ടായിരുന്നു മൂർഖൻറെ തല വെട്ടിയത്. വിഭവം തയ്യാറാക്കികൊണ്ടിരിക്കുമ്പോൾ ഉടലില്‍ നിന്നും വേര്‍പെട്ട തല പാചകക്കാരൻറെ കയ്യിൽ കടിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ടാണ് ഹോട്ടലിലെ മറ്റുള്ളവർ സംഭവമറിഞ്ഞത്.ഉടൻ തന്നെ ഇയാളെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

VIDEO Snakes Revenge As Severed Head Bites And Kills Chef

ഇന്തോനേഷ്യന്‍ സ്പിറ്റിംഗ് കോബ്ര എന്നറിയപ്പെടുന്ന പാമ്പിനമാണ് ഇയാളെ കടിച്ചിരുന്നത്. ഇതിൻറെ വിഷത്തിനെതിരായ മറുമരുന്നിന് മാത്രമേ അയാളുടെ ജീവൻ രക്ഷിക്കാൻ കഴിയുകയുണ്ടായിരുന്നുള്ളൂ. ഈ പാമ്പിൻറെ കടിയേറ്റാല്‍ നാഡീവ്യവസ്ഥ സ്തംഭിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടി മരണത്തിന് കീഴടങ്ങുകയുമാണ് ചെയ്യുക.



VIDEO Snakes Revenge As Severed Head Bites And Kills Chef

ചൈനയിലെ ഗാങ്‌ഡോങ് മേഖലയിലുള്ളവര്‍ സാധാരണയായി പാമ്പിറച്ചി ഏറെ ഇഷ്ടപ്പെടുന്നവരാണ്. പാമ്പിറച്ചിക്ക് ചൈനയുടെ തനതായ ചികിത്സാ രീതിയിലും പ്രാധാന്യമുണ്ട്.ആഡംബര വസ്തുക്കളുടെ നിര്‍മ്മാണത്തിനും ഇവയുടെ തോൽ ഉപയോഗിച്ചു വരുന്നു. ദക്ഷിണേഷ്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാമ്പിനമാണിത്. മൂർഖൻ പാമ്പുകൾക്ക് തല വേറിട്ട്‌ കഴിഞ്ഞാലും ഒരു മണിക്കൂറോളം ജീവൻ ഉണ്ടായിരിക്കുമെന്ന് വിദഗ്ദർ പറയുന്നു.

VIDEO Snakes Revenge As Severed Head Bites And Kills Chef

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News