Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്ട്‌ഫോണിൻറെ ബാറ്ററിയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും ആളുകൾക്കിടയിലുണ്ട്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്, രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് വയ്ക്കരുത്, ബാറ്ററി പൂര്‍ണ്ണമായി തീര്‍ന്നാല്‍ മാത്രമേ ചാര്‍ജ് ചെയ്യാന്‍ പാടുള്ളൂ എന്നിങ്ങനെ പല തെറ്റിദ്ധാരണകളും ആളുകൾക്കിടയിലുണ്ട്. ഇതിൽ പലതും തെറ്റായ ധാരണകളാണ്.അവ എന്തൊക്കെയാണെന്ന് നോക്കാം….
ഒരു രാത്രി മുഴുവൻ ഫോണ്‍ ചാർജ് ചെയ്‌താൽ ബാറ്ററി നശിച്ചു പോകും എന്ന ധാരണ തെറ്റാണ്.ഒരിക്കല്‍ ബാറ്ററി പൂര്‍ണ്ണ ചാര്‍ജ് ആയി കഴിഞ്ഞാല്‍, ഫോണ്‍ ഓട്ടോമാറ്റിക്ക് ആയി ചാര്‍ജ് ചെയ്യുന്നത് നിർത്തും. അതിനാൽ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ വച്ചാല്‍ തന്നെ ഫോണ്‍ പൂര്‍ണ്ണ ചാര്‍ജ് ആയി കഴിഞ്ഞാല്‍ ബാറ്ററി ഉപയോഗിക്കപ്പെടുന്നില്ല.
ബ്രാന്‍ഡഡ് അല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററികളെ തീർച്ചയായും നശിപ്പിക്കും. ബെല്‍ക്കിന്‍, കെ എം എസ് തുടങ്ങിയ ഓഫ് ബ്രാന്‍ഡ് ചാര്‍ജറുകള്‍ കമ്പനി ചാര്‍ജറുകള്‍ പോലെ തന്നെ നന്നായി പ്രവർത്തിക്കുന്നവയാണ്.
ഫോണിന്റെ ചാര്‍ജ് 40%-ത്തിനും 80%-ത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഫോണിന്റെ ചാര്‍ജ് പൂര്‍ണ്ണമായി തീരാതെ ചാര്‍ജ് ചെയ്യരുതെന്ന ധാരണ തെറ്റാണ്.
കമ്പനി അംഗീകരിച്ച ചാര്‍ജറും ബാറ്ററിയും ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പൊട്ടിതെറിക്കാനുളള സാധ്യത ഇല്ല.ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണ്.
ആഴ്ചയിലൊരിക്കല്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് ബാറ്ററിയുടെ കാലാവധി കൂട്ടിത്തരും. ഫോണ്‍ ഒരിക്കലും ഓഫ് ചെയ്യരുതെന്ന് പറയുന്നത് വെറുതെയാണ്.
Leave a Reply