Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:51 am

Menu

Published on August 23, 2014 at 11:39 am

ഷവോമിയ്ക്കെതിരെ ഉപയോക്താക്കളുടെ പരാതികൾ വർദ്ധിക്കുന്നു

complaint-against-fast-growing-chinese-smartphone-maker-xiaomi

ചൈനീസ് കമ്പനിയായ ഷവോമിയുടെ എംഐ3 സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫ് ളിപ്കാര്‍ട്ട് വഴി വൻ തോതിലായിരുന്നു വിറ്റു പോയത്. എന്നാൽ ഈ ഫോണുകളുടെ ഹാര്‍ഡ്‌വേര്‍ഡ്, സോഫ്റ്റ്‌വേര്‍ പ്രശ്‌നങ്ങളെ കുറിച്ച് ഉപയോക്താക്കളുടെ വൻ തോതിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പും ഫോണില്‍നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചൈനയിലെ സെര്‍വറിലേക്ക് ചോര്‍ത്തുന്നു എന്ന ആരോപണങ്ങളുണ്ടായിരുന്നു. അതിന് ഷവോമി കമ്പനി പരിഹാരം കാണുകയും ചെയ്തിരുന്നു. ഫോണിൻറെ സിം ട്രേ ശരിയായ രീതിയില്‍ പുറത്തേക്കു വരുന്നില്ല എന്നതാണ് ഫോണിനെ കുറിച്ച് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പരാതി. ക്യാമറയും യുഎസ്ബി പോര്‍ട്ടുകളും സംബന്ധിച്ച പരാതികളും ഫോണ്‍ അമിതമായി ചൂടാകുന്നു എന്ന പരാതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന പരാതികള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും പ്രശ്‌നമുള്ള ഫോണുകള്‍ ഫ് ളിപ്കാര്‍ട്ട് വഴി മാറ്റി നല്‍കുമെന്നും ഷവോമിയുടെ ഇന്ത്യ തലവന്‍ മനു ജെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു . ഫ്ലിപ്കാർട്ടിൽ ഫോണിന്റെ ശരാശരി റേറ്റിങ് 4.4/5 ആണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News