Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:10 am

Menu

Published on November 17, 2014 at 10:46 am

കമ്പ്യൂട്ടറിന് മുമ്പിൽ ഇരിക്കേണ്ട ശരിയായ രീതി

correct-posture-when-sitting-at-a-computer

യുവജനതയിൽ 99% ആളുകളും കമ്പ്യൂട്ടറോ ലാപ്ടോപോ ജോലിസംബന്ധമായോ അല്ലാതെയോ ഉപയോഗിക്കുണ്ട്. കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതരമുണ്ട്. കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ശരിയായ സ്ഥിതിയില്‍ ഇരുന്ന്‌ ശീലിക്കുന്നതാണ്‌ നല്ലത്‌.കമ്പ്യൂട്ടർ ചെയ്യുമ്പോള്‍ പേശികള്‍ക്ക്‌ യാതൊരു തരത്തിലു ഉള്ള ആയാസവും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. കമ്പ്യൂട്ടറില്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന രീതി ശരിയായില്ലെങ്കില്‍ പുറം വേദന, കഴുത്ത്‌ വേദന, മുട്ട്‌ വേദന, കൈകള്‍, വിരലുകള്‍,കൈത്തണ്ടുകള്‍ എന്നിവയില്‍ തരിപ്പ്‌ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമാവും.

when sitting at a computer1


1.തുടക്കക്കാർ കമ്പ്യൂട്ടറിന് മുമ്പിൽ നടുനിവർത്തി തോളുകൾ നേരെയാക്കി നിവർന്ന് വേണം ഇരിക്കാൻ.പൃഷ്‌ഠഭാഗം ശരിക്കും കസേരിയില്‍ സ്പർശിക്കത്തക്കവിധത്തിൽ ഇരിക്കുക.
2.കസേരയിൽ ഇരിക്കുമ്പോൾ കുഷ്യനോ ചുരുട്ടിയ ടൗവലോ ഉപയോഗിക്കുന്നത്‌ പുറത്തിന്റെ സ്വാഭാവികമായ വളവ്‌ നിലനിര്‍ത്തുന്നതിന്‌ സഹായിക്കും.
3. ശരിയായ ഇരുപ്പിന് കസേരയുടെ അറ്റത്ത്‌ ഇരുന്നിട്ട്‌ മുമ്പോട്ട്‌ പൂര്‍ണ്ണമായി കുനിയുക. സാധ്യമാകുന്നത്ര പുറത്തിന്റെ വളവ്‌ നിവര്‍ത്തുക. ഈ സ്ഥിതിയില്‍ ഏതാനം സെക്കന്‍ഡ്‌ തുടരുക. ശരീര ഭാരം രണ്ട്‌ ഇടുപ്പുകളിലേക്കും നല്‍കികൊണ്ട്‌ ഈ സ്ഥിതിയില്‍ നിന്നും 10 ഡിഗ്രി മാറുക.

when sitting at a computer6

4.ജോലി സമയത്തെ ഇടവേളകളിൽ കഴുത്തിന്‌ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. തല മുമ്പില്‍ നിന്നും പുറകോട്ടും വശത്തോട്‌ വശവും ചെരിയ്‌ക്കുക. രണ്ട്‌ കൈകളും പുറത്ത്‌ വച്ച്‌ രണ്ട്‌ മൂന്ന്‌ മിനുട്ട്‌ ഈ അവസ്ഥയില്‍ ഇരുന്നു കൊണ്ട്‌ മുമ്പോട്ടും പുറകോട്ടുമുള്ള പ്രതിരോധ വ്യായാമങ്ങള്‍ ചെയ്യുക.
5.കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ഓരോ അരമണിക്കൂര്‍ കഴിയുമ്പോഴും എഴുനേല്‍ക്കുകയും ഒരു ഗ്ലാസ്സ്‌ വെള്ളമെടുക്കുകയോ വാഷ്‌ റൂമില്‍ പോവുകയോ സമീപത്തുള്ളവരെ സന്ദര്‍ശിക്കുകയോ ചെയ്യുക. കാലുകള്‍ നിവര്‍ത്തുക.
5.സ്‌ക്രീനില്‍ നിന്നും കൈനീളത്തിനനുസരിച്ച്‌ ഇരുന്ന കാഴ്‌ച അകലം ക്രമപ്പെടുത്തുക. കാലുകള്‍ പിണയ്‌ക്കുന്നത്‌ ഒഴിവാക്കി സമകോണായി മുട്ട്‌ വളയ്‌ക്കുക. കാല്‍പ്പത്തികള്‍ തറയില്‍ നേരെ വയ്‌ക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിന്‌ ഏറെ മുകളിലോ താഴെയോ ആകാത്ത തരത്തില്‍ നേരെ വയ്‌ക്കുക. തോളുകള്‍ക്ക്‌ ആയാസം നല്‍കാത്ത വിധം കൈകളും മുട്ടുകളും കസേരയിലോ ഡെസ്‌കിലോ വയ്‌ക്കുക.

when sitting at a computer3

6.കമ്പ്യൂട്ടറിന് മുമ്പിൽ ദീർഘ നേരം ഇരിക്കുമ്പോൾ അത് ശരിയായ രീതിയിലല്ലെങ്കിൽ നട്ടെല്ലിന് സമ്മർദ്ദമുണ്ടാകുകയും പേശീ വേദന, പുറം വേദന എന്നിവയുണ്ടാകാൻ കാരണമാകും. നല്ല രീതിയിലുള്ള ഇരുപ്പ്‌ പേശികളുടെ തളര്‍ച്ച കുറയ്‌ക്കുകയും ശരീരത്തെ കുറച്ച്‌ ഊര്‍ജ്ജം മാത്രം ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യും.
7.മൗസ് കീബോര്‍ഡിന് സമമായി ക്രമീകരിക്കുക. കൈകള്‍ ബലമായി പിടിക്കാതെ തോളില്‍ നിന്നും അനായാസം കിടക്കും വിധം സ്വതന്ത്രമായി വെക്കുക. കൈപ്പത്തികള്‍ കൈമുട്ടിന് സമാന്തരമായോ അല്‍പം താഴ്ത്തിയോ ഇരിക്കുക. മൗസിലും കീപാഡിലും വിരലുകള്‍ ബലംപിടിക്കാതെ സ്വാഭാവികമായ രീതിയില്‍ വളഞ്ഞിരിക്കണം.
8.ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാവിരലുകളും ഉപയോഗിക്കുക. കസേരയിലോ മേശയിലോ റിസ്റ്റ് പാഡിലോ കൈ താങ്ങി വെച്ചുകൊണ്ട് ടെപ്പ് ചെയ്യാതിരിക്കുക. ഇടവേളകളില്‍ വിരലുകള്‍ ചലിപ്പിക്കുകയും നിവര്‍ത്തുകയും മടക്കുകയും ചെയ്യുക.

when sitting at a computer4

9.മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക. അതുപോലെ മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക. മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക. ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണ് ചിമ്മണം. ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക. പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.
10.ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനനുസരിച്ച് കസേര ക്രമീകരിക്കുക. ഉറപ്പുള്ളതും നട്ടെല്ലിന് താങ്ങുനല്‍കുന്ന വിധത്തിലുമുള്ള കസേരയില്‍ വേണം ഇരിക്കാന്‍. ഒരു മണിക്കൂറില്‍ ഒരിക്കലെങ്കിലും കസേരയില്‍ നിന്ന് എഴുന്നേറ്റ് കൈകാലുകളും കഴുത്തുമൊക്കെ ചലിപ്പിക്കുക.ഇത് അസ്ഥി-പേശീ പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാൻ സഹായിക്കും .

Denver Neck and Shoulder Pain Treatment

Loading...

Leave a Reply

Your email address will not be published.

More News