Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:39 pm

Menu

Published on October 7, 2017 at 12:38 pm

കുറ്റവാളികളില്ലാത്ത രാജ്യം.. തടവിൽ കിടക്കാൻ ആരുമില്ലാത്തതിനാൽ അയൽരാജ്യത്തിനു ജയിൽ വാടകയ്ക്ക് കൊടുക്കുന്നു..!

country-with-no-prisoners

കുറ്റവാളികളില്ലാത്ത ഒരു രാജ്യം.. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ആലോചിക്കാൻ വരട്ടെ, അങ്ങനെ ഒരു രാജ്യമുണ്ട്. യൂറോപ്പിലെ നെതർലാൻഡ് ആണ് ആ രാജ്യം. കുറ്റവാളികൾ ഇല്ല എന്ന് പറയുമ്പോൾ കുറ്റം ചെയ്യാത്ത ആരും ഇല്ല എന്നല്ല, പകരം ജയിലിൽ കിടക്കാൻ മാത്രം കുറ്റങ്ങൾ ചെയ്യുന്ന ആരും തന്നെ ഇപ്പോൾ ഈ രാജ്യത്തില്ല. അതോടെ ആളൊഴിഞ്ഞ രാജ്യത്തെ ജയിൽ അയൽരാജ്യത്തിനു വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ്.

രാജ്യത്തിന്റെ ചരിത്രപ്രധാനമായ വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയിലിനാണ് സ്വന്തം രാജ്യത്ത് കുറ്റവാളികൾ ഇല്ലാത്തതു കാരണം അയൽരാജ്യമായ നോർവേയിൽ നിന്നും കുറ്റവാളികളെ ഇറക്കുമതി ചെയ്യേണ്ടി വന്നിരിക്കുന്നത്. പണ്ട് ഒരു കളവു പറഞ്ഞാല്‍ നാവു പിഴുതെറിയുന്നതും മോഷ്ടിച്ചാല്‍ കൈവെട്ടുന്നതും അടക്കം ക്രൂരമായ പല ശിക്ഷകളും പരീക്ഷിച്ചിരുന്ന ഈ ജയില്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ബാക്കിപത്രമായി നില കൊള്ളുകയാണ്. ഒപ്പം കുറ്റവാളികൾ ഒന്നും തന്നെയില്ലാത്തതിനാൽ അയൽരാജ്യത്തിനു വാടകയ്ക്കും കൊടുത്തിരിക്കുന്നു.

ഇവിടെ അസാധാരണമായ ഒരു മരത്തടി നമുക്ക് കാണാം. ഒരു പ്രത്യേക ആകൃതിയിൽ കുറ്റവാളികളെ കിടത്തി ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്. കുറ്റവാളികളെ ഇതിൽ കിടത്തി എല്ലുകൾ അടിച്ചു പൊട്ടിക്കും. തല വരെ അടിച്ചു പൊട്ടിക്കും. ഇത്രയും ഭീകരമായ ശിക്ഷാമുറകൾ നടത്തിയിരുന്ന ഈ മരത്തടി കാണാൻ ഇപ്പൊൾ ഒരു മ്യൂസിയമാക്കിയതിനു ശേഷം നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ട്.

നോർവേയിൽ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് ഇപ്പോൾ ഇവിടെ കഴിയുന്നത്. ഇവരുടെ കാലാവധി കൂടെ കഴിയുന്നതോടെ ജയിൽ പൂർണ്ണമായും അടച്ചിടാനുള്ള സാധ്യതയുണ്ട്. 2005ൽ 14468 കുറ്റവാളികളുണ്ടായിരുന്ന ഈ രാജ്യത്ത് ഇപ്പോൾ ഒരു ലക്ഷത്തിൽ വെറും 57 പേര് മാത്രമേയുള്ളൂ എന്നതും ഏറെ ശ്രദ്ധേയമാണ്. 1823ൽ പണി കഴിപ്പിച്ച ഈ ജയിൽ പ്രവർത്തനം നിർത്തി വൈകാതെ തന്നെ പൂർണ്ണമായും ചരിത്രത്തിന്റെ സ്മാരകമായി മാറും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News