Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 8:57 pm

Menu

Published on July 4, 2014 at 3:05 pm

വിചാരണയ്ക്ക്കൊണ്ടു പോകും വഴി പ്രതി മറ്റൊരു പ്രതിയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു

covict-cut-by-other-convicts-throat

തിരുവനന്തപുരം: കോടതിയിലേക്ക് വിചാരണയ്ക്ക് കൊണ്ടുപോകും വഴി പ്രതി മറ്റൊരു പ്രതിയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് വഞ്ചിയൂര്‍ കോടതിയിലേക്ക് പോലീസ് ബസ്സില്‍ കൊണ്ട് പോകും വഴിയാണ് ആക്രമണം നടന്നത്.ചൊവ്വാഴ്ച രാവിലെ ജനറൽ ആശുപത്രിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം നടന്നത്.കൊലക്കേസ് പ്രതിയായ പേരൂര്‍ക്കട സ്വദേശി അരുണിനെയാണ് മറ്റൊരു കൊലക്കേസ് പ്രതി ആറ്റുകാല്‍ പാടശ്ശേരി സ്വദേശി ബിനു ആക്രമിച്ചത്. വായിൽ സൂക്ഷിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് ബിനു വണ്ടിയിൽ മുന്‍ സീറ്റിലിരുന്ന അരുണിൻറെ കഴുത്തറുക്കുകയായിരുന്നു.പരിക്കേറ്റ അരുണിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചു.കഴുത്തിൽ ആറ് തുന്നലിട്ടിട്ടുണ്ട്.സംഭവത്തെ തുടർന്ന് ബിനുവിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു. വിചാരണയ്ക്ക്കൊണ്ടു പോകും വഴി പ്രതി മറ്റൊരു പ്രതിയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News