Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:22 pm

Menu

Published on November 18, 2016 at 9:42 am

ഭൂകമ്പം എല്ലാം തകര്‍ത്ത് തരിപ്പണമാക്കി;ഒറ്റപ്പെട്ട തുരുത്തിൽ മൂന്നു പശുക്കൾ മാത്രം…!!(വീഡിയോ)

cows-stranded-on-patch-of-grass-after-earthquake

ഭൂകമ്പത്തിനു ശേഷം ന്യൂസ്ലന്‍ഡിലെ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യം മീഡിയയിൽ വൈറലാകുന്നത്. ചുറ്റുമുള്ളതെല്ലാം നിലംപരിശാക്കിയ ഭൂകമ്പത്തിൽ അവശേഷിക്കുന്നത് ആകെ രണ്ടു വലിയ പശുക്കളും ഒരു കുട്ടിയുമാണുള്ളത്.

ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്‌കോറയില്‍ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹെലികോപ്ടറില്‍ നിരീക്ഷിക്കാനിറങ്ങിയ സംഘമാണു പകര്‍ത്തിയത്. പ്രകൃതിക്ഷോഭത്തെ അതിജീവിച്ചെങ്കിലും ഒറ്റപ്പെട്ട കുന്നിൽ മുകളിൽ അകപ്പെട്ടുപോയ കുടുംബം എങ്ങനെ രക്ഷപെടുമെന്ന ആശങ്കയിലായിരുന്നു.

cow

ഒരു ദിവസം മുഴുവൻ പശുക്കൾക്ക് തുരുത്തിൽ കഴിയേണ്ടി വന്നു. ലോക ശ്രദ്ധയാകർശിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട പ്രാദേശിക ഭരണകൂടം പശുക്കളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ മുന്നിട്ടിറങ്ങി. തറനിരപ്പിൽ നിന്നും രണ്ടര മീറ്റർ ഉയരത്തിലായിരുന്നു ഇവർ നിൽക്കുന്ന പ്രദേശം.

തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. കനത്ത നാശം വിതച്ച ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News