Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:06 am

Menu

Published on August 19, 2014 at 11:32 am

സി.പി.എം. നേതാവിൻറെ ഭാര്യയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി

cpm-leaders-wife-allegedly-gangraped-in-bengal

കൊൽക്കത്ത: സി.പി.എം. നേതാവിൻറെ ഭാര്യയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. സുനിയ ഗ്രാമത്തിലെ വീട്ടില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.എന്നാൽ യുവതി തൂങ്ങി മരിച്ചതാണെന്നാണ് ഭർതൃ സഹോദരൻ പറഞ്ഞത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദംമൂലം 2011-ല്‍ ഗ്രാമം വിട്ടുപോകേണ്ടിവന്ന ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാനായി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തി 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിനു ശേഷം യുവതിയെ വീട്ടിൽ നിന്നിറക്കി നഗ്നനയാക്കുകയും പിന്നീട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നും സി.പി.എം. നേതാവ് രവീണ്‍ ദേവ് പറഞ്ഞു. യുവതി ബലാത്സംഗം ചെയ്യപ്പെട്ടോയെന്നും കൊലപാതകമാണോയെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളുവെന്ന് എസ്.പി. സുകേഷ് ജെയ്ന്‍ പറയുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News