Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:07 am

Menu

Published on October 4, 2016 at 3:58 pm

എങ്ങനെ ഫോണ്‍ നമ്പര്‍ ഇല്ലാതെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം..?

create-fb-account-without-phone-number

ഫേസ്‌ബുക്ക് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല.ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കണമെങ്കില്‍ അതില്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യേണ്ടി വരുന്നത് അത്യാവശ്യമാണ്.എന്നാൽ   ഫോണ്‍ നമ്പര്‍ ഇല്ലാതെ അക്കൗണ്ട് തുടങ്ങാൻ സാധിച്ചാലോ..?ഇവിടെ പറയുന്ന എളുപ്പവഴികളിലൂടെ അതിന് നിങ്ങൾക്ക് സാധിക്കും.എങ്ങനെയെന്ന് നോക്കാം..

ത്രോഎവേമെയില്‍ (ThrowAwayMail) ഉപയോഗിക്കുക

ഈ വെബ്‌സെറ്റു വഴി നിങ്ങള്‍ക്ക് താത്കാലിക ഈമെയില്‍ അഡ്രസ്സ് സൃഷ്ടിക്കാവുന്നതാണ്. അതിനാല്‍ throwawaymail.com ല്‍ പോയി അതിലെ ഇന്‍ബോക്‌സില്‍ കാണുന്ന ഈമെയില്‍ അഡ്രസ്സ് പകര്‍ത്തുക.

throwawaymail

ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുക

ഇനി നിങ്ങള്‍ ഫേസ്ബുക്ക് വെബ്‌സൈറ്റില്‍ പോയി സൈനിങ്ങ് അപ്പ് (sining up)ചെ യ്യുക.അവിടെ ഈമെയില്‍ ഐഡിയുടെ സ്ഥാനത്ത് throwawaymail ല്‍ നിന്നും ലഭിച്ച ഈമെയില്‍ ഐഡി എന്റര്‍ ചെയ്യുക. ഇനി സൈനപ്പില്‍ ക്ലിക്ക് ചെയ്യുക.

facebook

റെക്കവറി ഫോണ്‍ നമ്പര്‍ ഓപ്ഷന്‍ ഒഴിവാക്കുക

മുകളില്‍ പറഞ്ഞ പ്രക്രിയകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍, ഫേസ്ബുക്ക് നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ചോദിക്കും. ഈ ഘട്ടം ഒഴിവാക്കുക.

വേരിഫിക്കേഷന്‍

ഇപ്പോള്‍ നിങ്ങള്‍ നല്‍കിയ ഈമെയില്‍ അഡ്രസ്സില്‍ വേരിഫിക്കേഷന്‍ മെയില്‍ ലഭിക്കുന്നതാണ്. നിങ്ങള്‍ throwawaymail.com ല്‍ പോയി മെയില്‍ തുറക്കേണ്ടതാണ്. അവിടെ നിന്നും നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഡയലോഗ് ബോക്‌സില്‍ എന്റര്‍ ചെയ്യാനായുളള നമ്പര്‍ ലഭിക്കുന്നതാണ്. ഇത് ചെയ്തു കഴിഞ്ഞാല്‍ മുന്നോട്ടു പോകാം.

create

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News