Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:14 am

Menu

Published on August 7, 2015 at 12:19 pm

അറിയാത്ത നമ്പറിൽ നിന്നും കോൾ വരുന്നത് സൂക്ഷിക്കുക…അത് നിങ്ങൾക്കുള്ള കെണിയാണ്‌.

credit-card-cheating

കോഴിക്കോട്: ഇന്ന് പല തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്…ഏറ്റവുമൊടുവിൽ ഇതാ ക്രെഡിറ്റ്‌ കാർഡ്‌ തട്ടിപ്പും.സിറ്റി പോലിസ് കമ്മീഷ്ണർക്ക് നേരിട്ടും അല്ലാതെയും ഇത്തരത്തിലുള്ള ഒട്ടനവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

ക്രെഡിറ്റ്‌ കാർഡ്‌ വെരിഫിക്കേഷനു വേണ്ടി വിളിക്കുകയാണെന്ന് പറഞ്ഞ് ‘9211897913’ എന്ന നമ്പറിൽ നിന്നും വിളി വരും.ക്രെഡിറ്റ്‌ കാർഡ്‌ നമ്പറും കാർഡ്‌ ഉടമയുടെ ഫോണിലേക്ക് വരുന്ന വേരിഫിക്കേഷൻ കോഡ് നമ്പറും ചോദിച്ചറിയും.പറഞ്ഞു കൊടുത്താൽ നിങ്ങൾ കെണിയിലായി എന്ന് കരുതിക്കോളൂ….

തട്ടിപ്പിനിരയായവരിൽ ഒരാളുടെ പേരിൽ 9660 രൂപയുടെ സാധനങ്ങളാണ് പർച്ചേസ് ചെയ്തിരിക്കുന്നത്.ഓണ്‍ലൈൻ വഴി 4820, 9660 എന്നീ തുകകൾക്കുള്ള രണ്ടിടപാടുകളാണ് നടന്നിരിക്കുന്നത്.പർച്ചേസ് നടത്തുന്നതിന് പേമെന്റ് ഗേറ്റ് വേ ഏജൻസിയുടെ സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത് കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിലെ ഒരധ്യാപകന്റെ മൊബൈൽ നമ്പരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.എന്നാൽ അധ്യാപകന് ഇതിനെക്കുറിച്ചു ഒന്നും തന്നെ അറിയില്ല.

തട്ടിപ്പിനിരയായവരുടെ ഫോണിലേക്ക് വന്ന നമ്പറിൽ തിരിച്ചു വിളിക്കുമ്പോൾ ഫോണ്‍ എടുക്കുന്നുണ്ടെങ്കിലും ഉടൻ കട്ട് ചെയ്യും.ഈ ഫോണ്‍ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് തുടരുന്നുണ്ട് എന്നാണ് പോലീസിന്റെ അനുമാനം.തട്ടിപ്പ് സംഘത്തെ ഉടൻ പിടികൂടാമെന്നും അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു .

കടപ്പാട്: മനോരമ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News