Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹര്‍ദ: ഭാര്യയ്‌ക്കൊപ്പം അവിഹിതബന്ധത്തിലേര്‍പ്പെട്ട ആളുടെ ലൈംഗികാവയവം ഭര്‍ത്താവ് മുറിച്ചെടുത്തു. സംഭവത്തില്‍ 45കാരനായ പതിറാം മരിച്ചു. മധ്യപ്രദേശിലെ ഹര്‍ദയിലുള്ള ബസ്പനി വില്ലേജില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മംഗള്‍ തന്റെ ഭാര്യയെ അയല്‍വാസിയായ പതിറാമിനൊപ്പം കാണുകയായിരുന്നു. തുടര്‍ന്ന് കുപിതനായ മംഗള്‍ കോടാലിയുമായി എത്തി പതിറാമിന്റെ ലൈംഗികാവയവം മുറിച്ച് മാറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ പതിറാം മരിച്ചു. തുടര്‍ന്ന്, പോലീസില്‍ കീഴടങ്ങാന്‍ പോവുകയാണെന്ന് മംഗള്‍ ഭാര്യയോട് പറയുകയും എന്നാല്‍ പിന്നീട് ഇയാള്‍ രക്ഷപെടുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മംഗളിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.