Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 2:33 am

Menu

Published on August 4, 2015 at 11:19 am

ഫോട്ടോ തരുമോ പ്ലീസ്….ആരും അറിയില്ലെന്ന് റൊണാള്‍ഡോ; ഇല്ലെന്ന് യുവതി

cristiano-ronaldo-fails-to-score-as-he-is-turned-down-by-madrid-fans-model-girlfriend

സിഡ്‌നി: മോഡലിനെ വലയിലാക്കാന്‍ ശ്രമിച്ച ഫുട്‌ബോളര്‍ റൊണാള്‍ഡോയ്ക്ക് പറ്റിയ അബദ്ധം.തന്നെപ്പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ക്ക് ഏത് സുന്ദരിയേയും എളുപ്പത്തിൽ വലയിലാക്കാമെന്നായിരുന്നു പാവം റൊണാള്‍ഡോ കരുതിയത്. എന്നാല്‍, ഓസ്‌ട്രേലിയക്കാരിയായ ഒരു പെണ്‍കുട്ടിയെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും റൊണാള്‍ഡോയ്ക്ക് കൂട്ടായി ലഭിച്ചില്ല.സീസണ് മുന്നോടിയായി റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മോഡലും മേക്കപ്പ് വുമണുമായ പെണ്‍കുട്ടിയെ വാട്‌സ് ആപ്പ് വഴിയാണ് റൊണാള്‍ഡോ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോള്‍ മുതല്‍ നേരില്‍ കാണണമെന്നായി റൊണാള്‍ഡോയുടെ ആവശ്യം. എന്നാല്‍, തനിക്ക് കാമുകനുണ്ടെന്നും കാമുകനറിയാതെ താരവുമായുള്ള കൂടിക്കാഴ്ച നടത്താന്‍ തയ്യാറല്ലെന്നും പെണ്‍കുട്ടി റൊണാള്‍ഡോയെ അറിയിച്ചു. എന്നാല്‍ ജിംനേഷ്യത്തില്‍ നിന്നുള്ള ഫോട്ടോ നല്‍കണമെന്നായി റൊണാള്‍ഡോ. എന്നാല്‍ അതും കാമുകന് ഇഷ്ടമാകില്ലെന്നായി പെണ്‍കുട്ടി. എന്നാല്‍ ദയവായി ഒരു ഫോട്ടോ അയച്ചുതരണമെന്നും ഇക്കാര്യം ആരും അറിയില്ലെന്നുമായി റൊണാള്‍ഡോ. എന്നിട്ടും പെണ്‍കുട്ടി വഴങ്ങിയില്ല.ഇതേതുടര്‍ന്ന് റൊണാള്‍ഡോ പെണ്‍കുട്ടിക്ക് മെല്‍ബണില്‍ നടക്കുന്ന തന്റെ ടീമിന്റെ മത്സരം കാണാനുള്ള ടിക്കറ്റും ഓഫര്‍ ചെയ്തു. എന്നാല്‍ റൊണാള്‍ഡോയുടെയും റയലിന്റെയും ആരാധകനായ തന്റെ കാമുകനൊപ്പം വരാമെന്നായിരുന്നു പെണ്‍കുട്ടി അറിയിച്ചത്. ഇത് കേട്ട് ദ്വേഷ്യം വന്ന റൊണാള്‍ഡോ തനിച്ചാണെങ്കില്‍ മാത്രം വന്നാല്‍ മതിയെന്ന് പറയുകയായിരുന്നു. ഒടുവില്‍ എത്രവലിയ സൂപ്പര്‍താരമാണെങ്കിലും തന്നെ അതിന് കിട്ടില്ലെന്ന് യുവതി പറഞ്ഞതോടെ റൊണാള്‍ഡോ പരാജയം സമ്മതിക്കുകയായിരുന്നു.

Loading...

Comments are closed.

More News