Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2026 5:18 am

Menu

Published on January 15, 2014 at 10:10 am

റൊണാള്‍ഡോ ഫുട്ബോള്‍ രാജാവ്‌

cristiano-ronaldo-wins-the-2013-fifa-ballon-dor-award

പാരിസ്‌ : 2013 ലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ ബാലന്‍ ഡിയോര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്.മെസ്സിയേയും റിബറിയേയും പിന്‍തള്ളിയാണ് റൊണാള്‍ഡോ പുരസ്കാരം നേടിയത്.റൊണാള്‍ഡോ രണ്ടാം തവണയാണ് ബാലന്‍ ഡിയോര്‍ പുരസ്കാരം സ്വന്തമാക്കുന്നത്.മുന്‍പ്‌ 2008 ലും റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.ജര്‍മനിയുടെ നദീന്‍ അംഗറര്‍ മികച്ച വനിതാ താരം.മികച്ച പരിശീലകനുള്ള പുരസ്കാരം ജര്‍മനിയുടെ യുപ് ഹെന്‍കിസിനു ലഭിച്ചു.ഫിഫയുടെ പ്രസിഡന്‍ഷ്യല്‍ പുരസ്കാരം ഐഒസി മുന്‍ പ്രസിഡന്റ് ഴാഗ് റോഗിന്.ഫെയര്‍ പ്ളേ അവാര്‍ഡിനു അഫ്ഗാനിസ്ഥാന്‍ അര്‍ഹരായി.മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചിന്. ബ്രസീലിന്റെ ഇതിഹാസ താരം പെലെക്ക് ഫിഫയുടെ പ്രത്യേക പുരസ്കാരം സമ്മാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News