Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:54 pm

Menu

Published on July 19, 2014 at 12:32 pm

റൊണാള്‍ഡോയെ ഗർഭത്തിൽ വച്ചു തന്നെ കൊന്നുകളയാന്‍ തീരുമാനിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ

cristiano-ronaldos-mum-claims-she-tried-to-abort-him-while-she-was-pregnant

റൊണാള്‍ഡോയെ ഗർഭത്തിൽ വച്ചു തന്നെ കൊന്നുകളയാന്‍ തീരുമാനിച്ചിരുന്നതായി  അമ്മയുടെ വെളിപ്പെടുത്തൽ.പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ സ്ട്രൈക്കർ   ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അമ്മയായ ഡൊളോറസ് അവീറോ ആണ് ഈ  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് .  അഞ്ചാമതായി ഒരു കുട്ടി വേണ്ടെന്നും അതിനെ ഗർഭത്തിൽ വെച്ചുതന്നെ നശിപ്പിച്ചു കളയാമെന്നും  ഡൊളോറസ്  തീരുമാനിച്ചിരുന്നു .പക്ഷെ ഏതോ ഒരു നിമിഷത്തിൽ അവര്ക്ക് മനസ്സ് മാറേണ്ടി വന്നു. തന്റെ ഗര്‍ഭപാത്രത്തിലെ തുടിപ്പിനെ ജീവനായി വളരുവാന്‍ അവര്‍ അനുവദിച്ചു. അങ്ങനെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന പേരില്‍ ആണ്‍കുഞ്ഞ് പിറന്നു.ക്രിസ്റ്റ്യാനോയുടെ മാതാവ് ഡൊളോറസ് തന്റെ ആത്മകഥയിലാണ് മകനെ കൊല്ലാന്‍ ആലോചിച്ചിരുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്.

ronaldomum

നാലുമക്കള്‍ക്ക് ഇളയവനായാണ് റോണോ പിറവി കൊണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് റോണോ പിറന്നത്. ഇതിനാലാണ് അഞ്ചാമതൊരു കുഞ്ഞ് വേണ്ടെന്ന തീരുമാനമെടുക്കാന്‍ കാരണം.ഗര്‍ഭത്തെ ഇല്ലാതാക്കാന്‍ ഡോക്ടറെ സമീപിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തി. പിന്നീട് ഗര്‍ഭം അലസിക്കളയാനുള്ള മറ്റു വഴികള്‍ തേടി. ബിയര്‍ കഴിച്ച് ഓടിയാല്‍ ഗര്‍ഭം അലസുമെന്ന ചിലര്‍ പറഞ്ഞു. അതും പരീക്ഷിച്ചു. പക്ഷെ ഒടുവിൽ  ഡൊളോറസ്  തൻറെ തീരുമാനം മാറ്റുകയായിരുന്നു.  അന്ന് ആ അമ്മ അത്തരമൊരു കടുത്ത  തീരുമാനമെടുത്തിരുന്നെങ്കിൽ ലോകം കണ്ട എക്കാലത്തേയും മികച്ചൊരു ഫുട്‌ബോള്‍ താരത്തെ നമുക്ക് നഷ്ടമാകുമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33