Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:53 am

Menu

Published on October 20, 2015 at 11:17 am

പരിപ്പ് വില കുതിച്ചുയരുന്നു

dal-price

കൊച്ചി: കമ്പോളത്തില്‍ പരിപ്പ് വില കുതിച്ചുയരുന്നു. റീട്ടെയ്ല്‍ വിപണിയില്‍ തുവരപ്പരിപ്പ് കിലോഗ്രാമിന് 180 മുതല്‍ 200 രൂപവരെയാണ് വില.മറ്റു പരിപ്പുവര്‍ഗങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ 132 രൂപയും ഒക്റ്റോബര്‍ ആദ്യ ആഴ്ചകളില്‍ 157 രൂപയുമായിരുന്ന തുവരപ്പരിപ്പിനാണ് ഇപ്പോള്‍ പൊന്നുംവില.
ചെറുപയറിന് 109 രൂപയില്‍നിന്ന് 121 ആയും ഉഴുന്ന് പരിപ്പിന് 112ല്‍ നിന്ന് 136 രൂപയുമായാണ് വര്‍ധന. പരിപ്പിന്‍റെ ഉത്പാദനക്കുറവാണ് വിലവര്‍ധനയ്ക്ക് കാരണം. വടക്കന്‍ സംസ്ഥാനങ്ങളെയാണ് പയര്‍-പരിപ്പുവര്‍ഗങ്ങള്‍ക്ക് കേരളം ആശ്രയിക്കുന്നത്. ജനുവരിയില്‍ പുതിയ വിളവെടുപ്പ് തുടങ്ങുന്നതോടെ പരിപ്പ്-പയര്‍വര്‍ഗങ്ങളുടെ പൊള്ളുന്ന വിലയ്ക്ക് ശമനമുണ്ടാകുമെന്നാണ് വ്യാപാരികളുടെ നിഗമനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News