Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:12 am

Menu

Published on May 17, 2013 at 5:50 am

ബെക്കാം വിരമിക്കുന്നു

david-beckham-to-retire

20 വര്‍ഷത്തെ ജീവിതത്തിന് സമാപനം കുറിച്ച് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം(38) വിരമിക്കല്‍ പ്രഖ്യാപിച്ചു.മെയ് 26-ന് നടക്കുന്ന പി.എസ്.ജി.യുടെ മത്സരം തന്റെ അവസാന കളിയായിരിക്കുമെന്ന് ബെക്കാം പറഞ്ഞു. 1993-ല്‍ കളിക്കളത്തിലെത്തിയ ബെക്കാമിന്റെ കരിയര്‍ സംഭവബഹുലമാണ്. ആറുവര്‍ഷം ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 115 മത്സരങ്ങള്‍ കളിച്ചു. മൂന്നു ലോകകപ്പുകളില്‍ പങ്കെടുത്തു. റയല്‍ മാഡ്രിഡ്, ലോസ് ആഞ്ജലിസ് ഗാലക്‌സി, എ.സി. മിലാന്‍, പി.എസ്.ജി. ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചു. ആറു ലീഗ് കിരീടങ്ങള്‍ നേടി. രണ്ട് എഫ്.എ. കപ്പും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇതില്‍പ്പെടും.

Loading...

Leave a Reply

Your email address will not be published.

More News