Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:49 pm

Menu

Published on November 17, 2015 at 5:30 pm

ദാവൂദ് ഇബ്രാഹിം പ്രമുഖ ബോളിവുഡ് നടിയെ രഹസ്യ വിവാഹം ചെയ്തിട്ടുണ്ടെന്നും അതിലൊരു മകനുണ്ടെന്നും വെളിപ്പെടുത്തല്‍

dawood-ibrahim-4

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ഒരു ബോളിവുഡ് നടിയുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നും ഇതിലൊരു മകനുണ്ടെന്നും വെളിപ്പെടുത്തല്‍. ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണറും സിബിഐ ജോയിന്റ് ഡയറക്ടറുമായിരുന്ന നീരജ് കുമാറിന്റെ ‘ഡി ഫോര്‍ ഡോണ്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയിലുള്ള രഹസ്യപുത്രന്‍ ബെംഗളൂരുവിലാണ് താമസിക്കുന്നതെന്നും വെളിപ്പെടുത്തുന്നു. പുസ്തകം ഉടന്‍ പുറത്തിറങ്ങും.

1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദാവൂദിന്റെ സംഘത്തിലെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങിനെ അറസ്റ്റ് ചെയ്തവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദാവൂദിന്റെ അടുത്ത അനുയായി അഹമ്മദ് മന്‍സൂറിനെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാളാണ് ദാവൂദിന്റെ ഹവാല ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ ദാവൂദിനെ ചെറുപ്പം മുതല്‍ അറിയാവുന്ന വ്യക്തിയുമായിരുന്നു മന്‍സൂര്‍.
അറസ്റ്റിലായ മന്‍സൂര്‍ ആണ് ദാവൂദിന്റെ ദുബായിലെ ആഡംബര ജീവിതത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞതെന്ന് നീരജ് കുമാര്‍ പുസ്തകത്തില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News