Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ .ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗ്രീൻടീ ഉത്തമമാണ്. സൂര്യനില്‍നിന്നു ചര്‍മത്തെ രക്ഷിക്കാന്‍ ഏറ്റവും നല്ല സുരക്ഷാ കവചമാണു ഗ്രീന്‍ടീ.ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കേട്ടറിഞ്ഞതോടെ പലരും ഇത് പതിവാക്കാന്‍ തുടങ്ങി. വ്യത്യസ്‌ത രുചികളിലുള്ള വിവിധ തരം ഗ്രീന്‍ ടീകള്‍ ലഭ്യമാണ്. പരമാവധി ആരോഗ്യ ഗുണം ലഭ്യമാകുന്നതിന് ഇഞ്ചി, ഏലക്ക, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും ഔഷധങ്ങളും ചേര്‍ന്ന ഗ്രീന്‍ ടീയാണ്.ബോട്ടിലില്‍ കിട്ടുന്ന ഗ്രീന്‍ ടീയേക്കാള്‍ ഉണ്ടാക്കി എടുക്കുന്ന ഗ്രീന്‍ ടീ കുടിക്കുന്നതാണ് ഏറെ ഗുണപ്രദം. ഇതിൽ ആന്റി ഓക്‌്‌സിഡന്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.
1.ബാന്‍ച ഗ്രീന്‍ ടീ :കഫീന്‍ വളരെ കുറച്ച് അനുപാതത്തില്‍ അടങ്ങിയിട്ടുള്ള ബാന്‍ച ഗ്രീന്‍ ടീയിൽ കാറ്റെചിന്‍ പോലുള്ള പോളിഫിനോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ വായിലുണ്ടാകുന്ന അണുബാധയെ നിയന്ത്രിക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും നല്ലതാണ്.
–

–
2.മാറ്റ്‌ച ഗ്രീന്‍ ടീ: തേയില ഇലയില്‍ നിന്നും ഉണ്ടാക്കുന്ന മറ്റ് ഗ്രീന്‍ ടീകളേക്കാള്‍ ആരോഗ്യഗുണം കൂടുതലുള്ളത് മാറ്റ്‌ച ഗ്രീന്‍ ടീയ്ക്കാണ്.ഇതിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍- തയാനിന്‍ ഇന്ദ്രയങ്ങള്‍ക്ക് ആശ്വാസവും മനസ്സിന് ശാന്തിയും നല്‍കും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള ക്ലോറോഫിലിന് വിഷവിമുക്തമാക്കാനുള്ള ശേഷിയും ഉണ്ട്. ഗ്രീന്‍ ടീയില്‍ ഏലക്ക ചേർത്ത് കുടിക്കുന്നത് കുടലിലെ വിരകളെ ഇല്ലാതാക്കാൻ സഹായിക്കും.
–

–
3.കുകിച്ച ഗ്രീന്‍ ടീ:
തേയില ചെടിയുടെ തളിരും തണ്ടും ഉപയോഗിച്ച് ഉണ്ടാക്കുന്ന ജാപ്പനീസ് ടീയാണ് കുകിച്ച ഗ്രീന്‍ ടീ.ഇതിന് ക്ഷാര ഗുണം കൂടുതലാണ്. വളരെ കുറഞ്ഞ അളവിലാണ് ഇതിൽ കഫീൻ അടങ്ങിയിട്ടുള്ളത്. അസിഡിറ്റി, ഉത്‌കണ്‌ഠ, ഉറക്കമില്ലായ്‌മ എന്നവയ്‌ക്ക് പരിഹാരം നല്‍കും.ഊര്‍ജവും ഉണര്‍വും നല്‍കുമെന്നതിനാല്‍ ഗ്രീൻടീ പ്രഭാതത്തില്‍ കുടിക്കാന്‍ വളരെ നല്ലതാണ്.ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
–

–
4.ഹൗജിച്ച ഗ്രീന്‍ ടീ: തവിട്ട് നിറത്തിൽ കാണപ്പെടുന്ന ഹൗജിച്ച ഗ്രീന്‍ ടീ കഫീൻ കുറഞ്ഞ പാനീയം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് വളരെ നല്ലതാണ്. നല്ല ഉറക്കം കിട്ടുന്നതിന് ഇവ കിടക്കുന്നതിന് മുമ്പായി കുടിക്കാം. ഹൗജിച്ച ഗ്രീന്‍ ടീയ്ക്ക് വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാനുള്ള കഴിവുണ്ട്.
–

–
5.ഗ്യൂക്കുറോ ഗ്രീന്‍ ടീ: പച്ച നിറവും ചെറിയ ഇലകളുമുള്ളതാണ് ഗ്യൂക്കുറോ ഗ്രീന്‍ ടീ. ഇതിൽ ക്യാൻസറിനെ ചെറുക്കാൻ ശേഷിയുള്ള പോളിഫിനോള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്തി പ്രമേഹ സാധ്യത കുറയ്‌ക്കുകയം ചെയ്യും. ഗ്യൂക്കോറ ഗ്രീന്‍ ടീയില്‍ കുറച്ച് കഫീന്‍ അടങ്ങിയിട്ടുള്ളതിനാൽ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴും മുലയൂട്ടി കൊണ്ടിരിക്കുമ്പോഴും ഇത് കുടിരിക്കരുത്.
–

–
6. ജാസ്‌മിന്‍ ഗ്രീന്‍ ടീ:പോഷക സമൃദ്ധവും കലോറി കുറഞ്ഞതുമായ നേര്‍ത്ത രുചിയുള്ള പാനീയമാണ് ജാസ്മിൻ ഗ്രീൻടീ. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റായ കാറ്റെചിനിന് ഡിഎന്‍എയെ നശിപ്പിച്ച് അര്‍ബുദത്തിന് കാരണമാകുന്ന ശരീരത്തിലെ സ്വതന്ത്ര റാഡിക്കലുകളെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്.
–

–
7.ജെന്‍മെയ്‌ക ഗ്രീന്‍ ടീ:കാറ്റെച്ചിന്‍, ഗാലിക് ആസിഡ് പോലുള്ള വിവിധ പോളിഫിനോളുകളും കരോറ്റെനോയിഡ്‌സ്, അസ്‌കോര്‍ബിക് ആസിഡ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ഈ ഗ്രീൻടീ ദിവസവും കുടിക്കുന്നത് വിവിധ രോഗങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കും.ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം അകറ്റാനും ഈ ഗ്രീൻടീ സഹായിക്കും.
–

–
8.ഡ്രാഗണ്‍ വെല്‍ ഗ്രീന്‍ ടീ: ഉന്മേഷം നല്‍കുന്ന രുചിയാണ് കൊഴുപ്പ് തോന്നിപ്പിക്കുന്ന ഈ പാനീയത്തിനുള്ളത്. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്‌ക്കുകയും പനിയും മറ്റ് ബാക്ടീരിയ, വൈറസ് അണുബാധകളും വരാനുള്ള സാധ്യതയും കുറയ്‌ക്കും.ഉന്മേഷം നല്‍കുന്ന രുചിയാണ് കൊഴുപ്പ് തോന്നിപ്പിക്കുന്ന ഈ പാനീയത്തിനുള്ളത്.
–

–
9.മൊറോക്കന്‍ മിന്റ് ഗ്രീന്‍ ടീ
സ്വാഭാവിമായും കലോറി കുറവുള്ള ഇവ പച്ച അല്ലെങ്കില്‍ ഉണങ്ങിയ തേയില കൊണ്ടാണ് ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീയില്‍ പുതിന ഇല കുതിര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. പുതിന നെഞ്ചെരിച്ചിലിനും ദഹനക്കേടിനും ആശ്വാസം നല്‍കും. അധികം നിറയുന്നതിനും തലവേദനയ്‌ക്കും പരിഹാരം നല്‍കുകയും ചെയ്യും.
–

–
10.സെന്‍ചാ ഗ്രീന്‍ ടീ
ശരീരത്തിലെ കോശങ്ങളെ സ്വതന്ത്രറാഡക്കലുകളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് സെന്‍ചാ ഗ്രീന്‍ ടീ. ഈ ഗ്രീന്‍ ടീ ഹൃദ്രോഗങ്ങളെ ചെറുക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ വളരെ കുറച്ച് മാത്രം സംസ്‌കരിക്കപ്പെടുന്ന ഉയര്‍ന്ന ഗുണ നിലവാരമുള്ള ജാപ്പനീസ് ചായയാണ് സെന്‍ച ഗ്രീന്‍ ടീ.
–

Leave a Reply