Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:10 pm

Menu

Published on April 1, 2015 at 11:40 pm

ഡ്രിയോഡ്രന്റുകൾ കൊണ്ടുള്ള ഉപയോഗങ്ങൾ..!!

different-uses-for-deodorant

സുഗന്ധം മാത്രമല്ല നമ്മളിൽ ഉണർവും ഉന്മേഷവും നൽകാൻ നമ്മളെ സഹായിക്കുന്നവയാണ് ഡ്രിയോഡ്രന്റുകൾ.എന്നാൽ ഡ്രിയോഡ്രന്റുകൾക്ക് മറ്റുപല ഉപയോഗങ്ങളും ഉണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം…

വിയർപ്പിൽ നിന്നും സംരക്ഷണം

ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വിയർപ്പ്.പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മുഖവും കഴുത്തും അമിതമായി വിയർത്ത് ഒഴുകുന്ന അവസ്ഥ നിങ്ങൾക്കുണ്ടാകുകയാണെങ്കിൽ ഡ്രിയോഡ്രന്റുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.ഒരു ക്ലിയർ ഡ്രിയോഡ്രെന്റ് നിങ്ങളുടെ കഴുത്തിന് ചുറ്റും പുരട്ടുകയാണെങ്കിൽ ഈ പ്രശനം പരിഹരിക്കാൻ പറ്റും.

ബാത്ത് റൂം സുഗന്ധപൂരിതമാക്കാൻ
നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഡ്രിയോഡ്രെന്റ് ബാത്ത് റൂമിന്റെ ഏതെങ്കിലും ഒരു കോർണറിൽ വയ്ക്കുക.ഫ്രെഷ് സുഗന്ധം നിലനിർത്താം.

കാലുകളിലെ ദുർഗന്ധം അകറ്റാൻ

ചെരുപ്പ് ധരിക്കുന്നതിന് മുൻപ് ഉണങ്ങിയ കാലിന്റെ അടിവശത്ത് ഡ്രിയോഡ്രെന്റ് പുരട്ടുന്നത് ദിവസം മുഴുവൻ നിങ്ങളുടെ കാലുകളെ ദുർഗന്ധത്തിൽ നിന്നും അകറ്റി ഗുരുതരമായ ത്വക്ക് രോഗങ്ങളിൽ നിന്നും സംരക്ഷിക്കും.

മുഖക്കുരു ശമിക്കാൻ

മുഖക്കുരു നിങ്ങളെ അലട്ടുന്ന പ്രശമാണെങ്കിൽ ആ ഭാഗത്ത് അല്പം ഡ്രിയോഡ്രെന്റ് പുരട്ടുന്നത് മുഖക്കുരു ശമിക്കാൻ കാരണമാകും.

പ്രാണികളുടെ കുത്ത്

നിങ്ങളുടെ ശരീരഭാഗത്ത്’ഏതെങ്കിലും തരത്തിലുള്ള പ്രാണി കുത്തിയാൽ ആ ഭാഗത്ത് ഡ്രിയോഡ്രെന്റ് പുരട്ടുന്നത് നന്നായിരിക്കും.ഡ്രിയോഡ്രെന്ടിലുള്ള അലൂമിനിയം സാൽട്ട് പ്രാണികൾ’കുത്തിയാലുള്ള വേദനയും തടിപ്പും ഇല്ലാതാക്കും.
വാതിലുകൾ ശബ്ദമുണ്ടാക്കിയാൽ

നിങ്ങളുടെ ഒഫീസിലേയോ വീട്ടിലേയോ ഉള്ള വാതിലുകൾ അടയ്ക്കുമ്പോഴും തുറക്കുമ്പോയും അരോചകമുണ്ടാകുന്ന ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ വാതിലിൻറെ വിജാഗിരിയിൽ കുറച്ച് ഡ്രിയോഡ്രെന്റ് പുരട്ടുക.ഇങ്ങനെ ചെയ്യുന്നത് സുഗന്ധം നിലനിർത്തുന്നതിനും അരോചകമായ ശബ്ദത്തെ ഇല്ലതാക്കുന്നതിനും സാധിക്കും.

ജീൻസ് ധരിക്കുമ്പോൾ
ടൈറ്റ് സ്കിന്നി ജീൻസുകൾ അനായാസം ധരിക്കാൻ കാലുകളിൽ അല്പം ഡ്രിയോഡ്രെന്റ് പുരട്ടുക.
പുതിയ ചെരുപ്പ് ഇടുമ്പോൾ കാലുകളിൽ ഉണ്ടാകുന്ന പൊള്ളൽ മാറാൻ

ഡ്രിയോഡ്രെന്റ് നിങ്ങളുടെ കാലുകളുടെ വശങ്ങളിൽ ചെരുപ്പുമായി തട്ടി നിൽക്കുന്ന ഭാഗങ്ങളിൽ പുരട്ടുക.ഇത് നിങ്ങളുടെ ത്വക്കിന് കേടുപാടുകൾ ഉണ്ടാകുന്നതിൽ നിന്നും സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News