Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:24 am

Menu

Published on July 31, 2014 at 3:53 pm

വിവാഹമോചനത്തെ സംബന്ധിച്ചുള്ള വിശദീകരണവുമായി ദിലീപ് !

dileep-secrets-about-his-divorce-with-manju-warrier

തിരുവനന്തപുരം: കഴിഞ്ഞ ദിവസം    വിവാഹമോചനത്തെ  കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ മനസ്സ് തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ്   വിവാഹമോചനത്തെ സംബന്ധിച്ചുള്ള  വിശദീകരണവുമായി ദിലീപെത്തിയിരിക്കുന്നത്.  ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്. ജീവിതത്തിൽ താനിതു വരെ എടുത്തിട്ടുള്ള തീരുമാനങ്ങൾ തെറ്റിയിട്ടില്ലെന്നും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് താൻ  ചെയ്യാറുള്ളതെന്നും  ദിലീപ് പറഞ്ഞു. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന പ്രേക്ഷകർ ഇനിയും പ്രതിസന്ധി ഘട്ടങ്ങളിൽ  തനിക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ദിലീപ് പറഞ്ഞു. മഞ്ജു വാര്യരുമായി  വേർപിരിയുന്നതിനെ സംബന്ധിച്ച്  ആദ്യമായാണ്‌ ദിലീപ് ഒരു മാധ്യമത്തിന് മുന്നിൽ മനസ്സ് തുറക്കുന്നത്. പതിനാല് വർഷത്തെ നീണ്ട ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും പിരിയുന്നത്. സ്വന്തം കൈയ്യക്ഷരത്തിലുള്ള  മൂന്ന് പേജ് കുറിപ്പിലൂടെയാണ് മഞ്ജു  കഴിഞ്ഞ ദിവസം വിവാഹ മോചനത്തെ കുറിച്ച് ഫേസ്ബുക്കിൽ വിശദീകരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News