Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല.പലപ്പോഴും നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെയാണ് സ്വപ്‌നങ്ങളായി നമ്മള്‍ കാണുന്നത്.പലരും സ്വപ്നത്തെ ഇഷ്ടപ്പെടുകയും ചിലര്‍ സ്വപ്നത്തെ ഭയക്കുന്നവരും ഉണ്ട്. എന്നാല്‍ ജ്യോതി ശാസ്ത്രരമായി പറഞ്ഞാല്‍ നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കാന്‍ സാധ്യത ഉള്ളതാണ്. സ്വപ്‌നം കാണുന്ന സമയം അനുസരിച്ചായിരിക്കും സ്വപ്‌നങ്ങള്‍ ഫലിയ്ക്കുമോ ഇല്ലയോ എന്ന് പറയുന്നത്.സ്വപ്‌നഫലം എങ്ങനെയൊക്കെ അനുഭവത്തില്‍ വരും എന്ന് നോക്കാം.
രാത്രി 9 മണിയ്ക്ക് മുന്‍പ്
രാത്രി 9 മണിയ്ക്ക് മുന്‍പ് ഉറങ്ങുന്നവര്‍ നമുക്കിടയില്‍ കുറവല്ല. എന്നാല്‍ ഈ സമയത്ത് കാണുന്ന പല സ്വപ്‌നങ്ങളും നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവില്ല. ഇത്തരത്തില്‍ 9 മണിയ്ക്ക് മുന്‍പ് കാണുന്ന സ്വപ്‌നങ്ങള്‍ 1 വര്‍ഷത്തിനകം ഫലിയ്ക്കും എന്നാണ് ശാസ്ത്രം.
9-നും 12-നും ഇടയ്ക്ക്
രാത്രി 9 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിയ്ക്കാനുള്ള സമയം ആറ് മാസമാണ്. ആറ് മാസത്തിനുള്ളില്‍ ഈ സമയങ്ങളില്‍ കാണുന്ന സ്വപ്‌നം ഫലിയ്ക്കും എ്ന്നാണ് ശാസ്ത്രം.
12-നും 3-നും ഇടയ്ക്ക്
12-നും 3-നും ഇടയ്ക്ക് കാണുന്ന സ്വപ്‌നം ഫലിയ്ക്കാനുള്ള സമയം മൂന്ന് മാസമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഫലവത്താകും.
3-നും 6 മണിയ്ക്കും ഇടയ്ക്ക്
പുലര്‍ച്ചെ മൂന്നിനും ആറ് മണിയ്ക്കും കാണുന്ന സ്വപ്‌നങ്ങള്‍ ഒരു മാസത്തിനുള്ളിലും ഫലിയ്ക്കും. അതുകൊണ്ടാണ് പലരും പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നത്
Leave a Reply