Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നല്ല അറിവുണ്ടാകാൻ വായന അത്യാവശ്യമാണ്. ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്നത് തന്നെ വായനയാണ്.പുതു തലമുറയ്ക്ക് വായനയിലുള്ള കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. മിക്ക ആളുകൾക്കും പത്രവാര്‍ത്തയോ പാഠപുസ്‌തകമോ,പുസ്‌തകമോ എന്തുതന്നെയായാലും കുറച്ച് കഴിയുമ്പോൾ മറന്നുപോകുന്ന പ്രശ്നമുണ്ട്. ഇത്തരക്കാർ നമുക്കിടയിൽ വർദ്ധിച്ചുവരികയാണ്. എന്നാൽ വായിച്ചത് മറന്നുപോകാതിരിക്കാൻ ചില വഴികളുണ്ട്.
–

–
വായിക്കുന്നത് എന്തുതന്നെയായാലും അതിനോട് ഒരു താത്പര്യമുണ്ടായിരിക്കണം. എങ്കിൽ മാത്രമേ അത് മനസ്സിൽ നിൽകുകയുള്ളൂ. വായിക്കുമ്പോൾ എപ്പോഴും കയ്യിൽ ഒരു പേനയോ പെൻസിലോ കരുതുക. പ്രധാനപ്പെട്ടതോ രസകരമോ ആയ വാചകങ്ങൾ അടിവരയിട്ടുവെയ്ക്കുക. വേണമെങ്കിൽ ഒരു ചെറിയ കുറിപ്പ് എഴുതിവെയ്ക്കുക. പുസ്തകത്തിൽ നോക്കി വായിക്കുമ്പോൾ അതില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഓര്‍മ്മയില്‍ നിര്‍ത്താനും സാധിക്കും.എന്നാൽ ഇന്ന് വാര്‍ത്തകളും, പാഠപുസ്‌തകവുമൊക്കെ ഓണ്‍ലൈനിലും ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാണ്.
–

–
വായിച്ച കാര്യത്തെ കുറിച്ച് സ്വയം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുക. പാഠഭാഗങ്ങള്‍ മനസ്സിൽ ഉറച്ചുവായിക്കുക. ഇത് ഓര്‍മ്മയില്‍ ഇരിക്കാന്‍ സഹായിക്കും. പ്രധാനപ്പെട്ട വാചകങ്ങളോ,വാർത്തകളോ ഉള്‍പ്പെടുന്ന പേജുകളും ഭാഗങ്ങളും കീറിയെടുത്ത് സൂക്ഷിക്കുക.ഇത് പിന്നീട് അതെടുത്ത് വായിക്കാൻ സാധിക്കും. വായിച്ചത് എന്തുതന്നെയായാലും അതെ കുറിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുക. ഇത് വായിച്ചത് ഓർമ്മിച്ചെടുക്കാൻ സഹായിക്കും.
–

Leave a Reply