Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളിൽ പലരും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ചാർജിന് ഇട്ടുവയ്ക്കുന്നവരാണ്.രാവിലെ ഫുൾ ചാർജോടെ ഉപയോഗിക്കാമെന്ന ഉദ്ദേശത്തോടെ ചെയ്യുന്നതാണ് ഇങ്ങനെ.എന്നാൽ ഇതിന്റെ ദോഷവശങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല.ഇങ്ങനെ ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫിനെയാണ് ബാധിക്കുന്നത്.ഇങ്ങനെ ചാർജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററിലൈഫ് കുറയാൻ കാരണമാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.അതുപോലെ ഫോൺ ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യുന്നതും നല്ലതല്ല.എന്നാൽ ഫോൺ ചാർജർ നിർമ്മിക്കുന്ന ആങ്കർ പറയുന്നത് അമിതമായി ചാർജാകുക എന്ന സംഭവം ഇല്ലെന്നതാണ്.കാരണം സ്മാർട്ട് ഫോൺ എന്നാൽ സ്മാർട്ടാണ്.അവയ്ക്കറിയാം എപ്പോൾ ചാർജിംഗ് സ്റ്റോപ്പ് ചെയ്യണമെന്നത്. മിക്ക സ്മാർട്ട് ഫോണുകളിലും ചാർജ് വേഗത്തിൽ സ്വീകരിക്കുന്ന രീതിയിലാണ് ബാറ്ററി നിർമ്മിച്ചിരിക്കുന്നത്.ഈ ടെക്‌നോളജി ഒരോ ചാർജറും സപ്ലൈ ചെയ്യുന്ന ചാർജിൽ നിന്ന്\സ്വീകരിക്കുന്ന ചാർജിന്റെ അളവ് അഡ്ജസ്റ് ചെയ്യാൻ ഫോണിനെ പ്രാപ്തമാക്കുന്ന.അങ്ങനെ വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യുന്നു.ഇത് പക്ഷെ ബാറ്ററിയിൽ ലിഥിയം പോളിമർ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു.അത് ബാറ്ററിലൈഫിനെ ദോഷകരമായി ബാധിക്കുന്നു.ഈ പ്രശ്നത്തിന് ഒരു പാരിഹാരമുണ്ട്.ബാറ്ററി ലൈഫ് ടൈമിനേക്കാൾ കൂടുതൽ കാലം നിലനിൽക്കണമെങ്കിൽ അധികം പവർ ഇല്ലാത്ത ചാർജർ ഉപയോഗിക്കുക എന്നതാണ്.
Leave a Reply