Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:24 am

Menu

Published on October 28, 2016 at 7:51 pm

ചെവി വേദനയുമായി ആശുപത്രിയില്‍ എത്തിയ ബാലന്റെ ചെവിക്കുള്ളില്‍ നിന്ന് ഇറങ്ങി വന്നത്…..

doctor-pulls-14-live-wriggling-maggots-out-of-boys-ear-canal

ചെവിവേദനയുമായി ആശുപതിയിൽ പ്രവേശിപ്പിച്ച ബാലന്റെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് 14 പുഴുക്കള്‍.ദക്ഷിണതുര്‍ക്കിയിലെ അനഡ പട്ടണത്തിലാണു സംഭവം. പത്തുദിവസമായി മകന്‍ ചെവിവേദന ഉണ്ടെന്നു പറയുന്നതായി പിതാവും പറഞ്ഞു. ചെവിക്കുള്ളില്‍ എന്തൊ ഇഴഞ്ഞു നടക്കുന്ന പോലെ തോന്നുന്നതായി മകന്‍ പറഞ്ഞു. താന്‍ മകന്റെ കാതു പിടിച്ചു നോക്കിയിട്ട് ഒന്നും കണ്ടെത്താനായില്ലെങ്കിലും അവന്‍ സദാസമയവും ചെവി അമര്‍ത്തിപിടിച്ചു കൊണ്ടു നടക്കുകയും വേദന സഹിക്കാനാവുന്നില്ലെന്നു പറയുകയും ചെയ്യുന്നതു കൊണ്ട് ആശുപത്രിയില്‍ കാണിച്ചേക്കാം എന്നു വിചാരിച്ചു കൊണ്ടു വന്നതാണെന്ന് ഡോക്ടറോടു പറഞ്ഞു.

ചെവിയ്ക്കുള്ളിലെ രോഗങ്ങള്‍ പരിശോധിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഡോ. കാഗ്രി് ഡെറികി തന്റെ ഓട്ടോസ്‌കോപ്പ് ഉപയോഗിച്ച് ബാലന്റെ കാതിനുള്ളിലേയ്ക്കു നോക്കി. കണ്ട കാഴ്ച ഡോക്ടറെ തന്നെ അതിശയിപ്പിച്ചു. ബാലന്റെ കാതിനുള്ളില്‍ നിന്നും ഒരു വലിയ പുഴു ഇഴഞ്ഞു പുറത്തേക്കു വരുന്നതാണ് കണ്ടത്. ഒരു മെഡിക്കല്‍ ട്വീസര്‍ ഉപയോഗിച്ച് ഡോക്ടര്‍ അതിനെ വലിച്ചു പുറത്തെടുത്തു.

അതിനെ എടുത്തു കഴിഞ്ഞപ്പോള്‍ അതിന്റെ പുറകെ മറ്റൊരു പുഴു ഇഴഞ്ഞു വരുന്നതു കണ്ടു. അതിനേയും വലിച്ചെടുത്തു. അതു കഴിഞ്ഞപ്പോള്‍ തുടരെതുടരെ 13 പുഴുക്കളേയാണ് ആ ബാലന്റെ ഇടതു ചെവിയിലെ ഇയര്‍ കനാല്‍ എന്ന ഭാഗത്തു നിന്നും എടുത്തത്.

പിന്നീട് വലതു ചെവി പരിശോധിച്ചപ്പോള്‍ അതിനുള്ളിലും ഉണ്ടായിരുന്നു ഒരു പുഴു. എന്നാല്‍ അതിനെ ട്വീസര്‍ ഉപയോഗിച്ചു വലിച്ചെടുക്കാനാവാത്ത വിധം ചെവിയ്ക്കുള്ളിലെ എല്ലുകള്‍ക്കിടയിലിരിയ്ക്കുകയായിരുന്നു. അതിനാല്‍ അതിനെ നീക്കം ചെയ്യാന്‍ ചെറിയൊരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു.

ഡിപ്പ്റ്റെറ ഇനത്തില്‍പ്പെട്ട പറക്കുന്ന ഒരു തരം സൂക്ഷ്മ ജീവിയുടെ ലാര്‍വകളാണ് ഈ പുഴുക്കള്‍. എങ്ങനെയാണ് അവ ചെവിയ്ക്കുള്ളില്‍ എത്താന്‍ ഇടയായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News