Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡോംബിവിലി : 30 കാരൻറെ കവിളിൽ നിന്നും 7 സെൻറീമീറ്റർ നീളമുള്ള വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അവ്ധേഷ് ചൗധരി എന്ന യുവാവിൻറെ കവിളിൽ നിന്നാണ് 7 സെൻറീമീറ്റർ നീളമുള്ള വയർ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. വളരെ ദുഷ്കരമായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ ദിവസം പണിക്കിടെ തടി മുറിക്കുമ്പോൾ പെട്ടെന്ന് എന്തോ കവിളിലേക്ക് തറയ്ക്കുന്നതായി അവ്‌ധേഷിന് തോന്നി. സംശയം തോന്നി അവ്ധേഷ് അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. എന്നാൽ സാരമില്ലെന്ന് പറഞ്ഞ് ഡോക്ടർ അവ്ധേഷിനെ മടക്കി അയച്ചു. അൽപ സമയം കഴിഞ്ഞപ്പോഴേക്കും അവ്ധേഷിന് പനിയും കടുത്ത വേദനയും അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ പോയി ഒരു ഇഎൻടി വിദഗ്ദനെ കാണിച്ചു. ഇദ്ദേഹം പറഞ്ഞതനുസരിച്ച് എക്സറേയും സ്കാനും ചെയ്തപ്പോഴാണ് 7 സെൻറീമീറ്റർ നീളമുള്ള വയർ അവ്ധേഷിൻറെ കവിളിനകത്ത് കണ്ടെത്തിയത്. പിന്നീട് ഉടനെ തന്നെ ശസ്ത്രക്രിയ നടത്തി അവ്ധേഷിൻറെ കവിളിൽ നിന്നും തുരുമ്പിച്ച വയർ പുറത്തെടുത്തു. കഠിനമായ പനി മൂലം അവ്ധേഷ് ഇപ്പോഴും ആശുപത്രിയിൽ തന്നെയാണുള്ളത് .
Leave a Reply