Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡോഡോ പക്ഷികള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടു. എന്നാല്‍ യുകെയില്‍ ഈയടുത്ത് നടന്നൊരു ലേലം ഡോഡോ പക്ഷികളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് വിളിച്ചോതുന്നതായിരുന്നു. യുകെയിലെ വെസ്റ്റ് സസ്‌ക്‌സിലെ ബില്ലിങ്ഹര്‍സ്റ്റിലെ ഓക്ഷന്‍ ഹൗസിലാണ് ലേലം നടന്നത്. ഡോഡോ പക്ഷിയുടെ അപൂര്‍വ്വ അസ്ഥികൂടമാണ് ലേലത്തിന് വെച്ചത്. അസ്ഥികൂടം വിറ്റുപോയതോ 2,80,000 പൗണ്ടിന്. അതായത് ഏകദേശം 23 കോടി രൂപക്ക്. യുകെയിലെ ഒരു കലക്ടറാണ് ലേലം നടത്തിയത്. 1970 മുതലാണ് ഇദ്ദേഹം ഡോഡോയുടെ എല്ലുകളും മറ്റും ശേഖരിച്ചുതുടങ്ങിയത്. നാല് പതിറ്റാണ്ടെടുത്തു, ഈ എല്ലുകളെല്ലാം ശേഖരിച്ച് , ഒരു പൂര്‍ണ ഡോഡോയുടെ അസ്ഥികൂടം സൃഷ്ടച്ചെടുക്കാന്‍.
പതിനഞ്ചാം നൂറ്റാണ്ടില്‍ മൗറീഷ്യസ് ദ്വീപില്‍ ജീവിച്ചിരുന്ന പറക്കാന്‍ കഴിയാത്ത ഒരിനം പക്ഷിയാണ് ഡോഡോ. മനുഷ്യന്റെ കടന്നുകയറ്റം മൂലം വംശനാശം സംഭവിച്ച ജീവിവര്‍ഗ്ഗങ്ങളുടെ പ്രതിനിധി കൂടിയാണ് ഡോഡോ. മൗറീഷ്യസ് ദ്വീപിലെത്തിയ മനുഷ്യര്‍ വേട്ടയാടാന്‍ തുടങ്ങിയതോടെയാണ് ഡോഡോകള്‍ അപ്രത്യക്ഷരായത്. മനുഷ്യന്റെ ഇടപെടല്‍ പരിസ്ഥിതിയെയും പ്രകൃതിയെയും എത്ര പെട്ടെന്ന് സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയായി ഡോഡോ പക്ഷികളുടെ വംശനാശം ചിത്രീകരിക്കപ്പെട്ടു. 1865ല്‍ ലൂയീസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡിലെ ഒരു പ്രധാനകഥാപാത്രമായതോടെ ഡോഡോയുടെ കഥ പ്രശസ്തമായി. അരയന്നത്തോട് രൂപസാദൃശ്യമുള്ള ഡോഡോക്ക് ഏകദേശം 23 കിലോ ഭാരം വരും.
Leave a Reply