Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിയാങ്സു : വളർത്തുനായ ഓടിച്ച വാഹനം കടയിലേയ്ക്ക് ഇടിച്ച് കയറി വൻ നഷ്ടങ്ങൾ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് അപകടം നടന്നത്. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയമായതിനാൽ ആര്‍ക്കും പരിക്കുകളില്ല. എന്നാൽ കടയുടെ ചില്ലു വാതിലുകളും സീറ്റുകളും മറ്റും തകർന്നു. കടയില്‍ നിന്നും സാധനം കയറ്റിയ വാഹനത്തില്‍ നിന്നും വ്യാപാരി പുറത്തിറങ്ങിയ സമയത്ത് ഇയാളുടെ വളർത്തുനായ വാഹനത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിനകത്ത് കയറിയ നായ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതോടെ വാഹനം പെട്ടെന്ന് മുന്നോട്ട് പോവുകയായിരുന്നു. അമിതവേഗത്തിൽ എത്തിയ വാഹനം കടയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്. അപ്പോൾ വാഹനത്തിൻറെ ഡ്രൈവിങ് സീറ്റിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് വണ്ടി ഓടിച്ചത് നായയാണെന്ന് കണ്ടെത്തിയത്. സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തിൻറെ സത്യാവസ്ഥ അറിയുന്നത്. അപകടത്തിൽപെട്ട വാഹനം കടയുടെ സമീപത്ത് തന്നെ ഉള്ള ഒരു വ്യാപാരിയുടേതാണ്.
–
Leave a Reply