Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌ക്കോ: ന്യൂസ് റൂമിലെ പല രീതിയിലുള്ള അബദ്ധങ്ങളും കൗതുകമുണര്‍ത്തുന്ന സംഭവങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതില്‍ പലതും യൂട്യൂബിലും മറ്റും ട്രെന്‍ഡിങ്ങായി ഓടുന്നുമുണ്ട്.
എന്നാല്‍ റഷ്യയിലെ ഒരു പ്രാദേശിക ചാനലിലെ ന്യൂസ് ലൈവില്‍ അരങ്ങേറിയത് കൂട്ടത്തിലെ ഏറ്റവും രസകരമായ ദൃശ്യമാണ്. ന്യൂസ് റൂമിലെ വാര്‍ത്ത വായനക്കിടെ ലൈവില്‍ നായ കയറി വരുന്നതും നായയെ അരികിലിരുത്തി മനസ്സാന്നിധ്യം കൈവിടാതെ അവതാരക വാര്‍ത്ത വായിക്കുന്നതുമാണ് ദൃശ്യത്തില്‍.
യുട്യൂബിലെ നിലവിലെ ട്രെന്‍ഡിങ് വീഡിയോ ഇതിനോടകം കണ്ടത് 30 ലക്ഷം ആളുകളാണ്. മോസ്‌കോയില്‍ നടന്ന ഒരു പ്രധാനപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അവതാരക. എന്നാല്‍ അതിനിടയിലാണ് ഇരിക്കുന്ന മേശക്കടിയില്‍ നിന്ന കുര കേട്ടത്. ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അവതാരക കണ്ടത് കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെയാണ്.
അവതാരക മനസ്സാന്നിധ്യം കൈവിടാതെ വാര്‍ത്ത വായന തുടര്‍ന്നെങ്കിലും കാണികളെയും അവതാരികയെയും ഒരു പോലെ ഞെട്ടിച്ചു കൊണ്ട് നായ വാര്‍ത്ത വായിക്കുന്ന മേശയ്ക്ക് മുകളിലേക്കെത്തി.
ഇതു കൊണ്ടാണ് താനൊരു പൂച്ചപ്രേമിയായതെന്ന് നായയുടെ നെറുകില്‍ തലോടിക്കൊണ്ട് അവതാരികയും. ഈ നര്‍മ്മവും കാണികള്‍ക്ക് രസിച്ചു. അവതാരകയുടെ നര്‍മ്മവും മനസ്സാന്നിധ്യവും വീഡിയോയ്ക്കൊപ്പം പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ്.
Leave a Reply