Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:50 am

Menu

Published on February 2, 2017 at 11:46 am

വാലും തൂക്കി ഗിന്നസിലേക്ക്

dog-with-impressive-tail-over-30-inches-long-earns-guinness-world-record

മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമായുള്ള കാലമാണിത്. അക്കൂട്ടത്തിലേക്കിതാ വാലും തൂക്കി എത്തിയിരിക്കുകയാണ് ബെല്‍ജിയത്തില്‍ നിന്നും ഒരാള്‍.

dog-with-impressive-tail-over-30-inches-long-earns-guinness-world-record1

ലോകത്തിലെ ഏറ്റവും നീളംകൂടിയ വാലുള്ള നായ എന്ന റെക്കോഡാണ് കിയോണ്‍ എന്ന ഈ നായ നേടിയിരിക്കുന്നത്. ഐറിഷ് വൂള്‍ഫ്ഹണ്ട് ഇനത്തില്‍പ്പെട്ടതാണ് കിയോണ്‍.

നിറയെ വെളുത്ത രോമങ്ങളുള്ള ഇവന്റെ വാലിന്റെ നീളം 30.2 ഇഞ്ചാണ്. അതായത് രണ്ടടി നീളം. ബെല്‍ജിയത്തിലെ വെസ്റ്റര്‍ലെയിലാണ് ഉടമകളുമൊത്ത് കിയോണിന്റെ താമസം.

dog-with-impressive-tail-over-30-inches-long-earns-guinness-world-record2

ധൈര്യമുള്ളവന്‍ എന്നാണ് ഐറിഷ് ഭാഷയില്‍ കിയോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം  പേരുപോലെ തന്നെ ധൈര്യശാലിയും സ്‌നേഹസമ്പന്നനുമാണ് കിയോണെന്നും ഉടമകള്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News