Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:14 am

Menu

Published on October 22, 2016 at 10:23 pm

വീട്ടിലെ നെഗറ്റീവ് എനര്‍ജി… ഇവ ഒഴിവാക്കൂ…!!

doing-these-things-will-bring-negative-energy-in-your-house

വീടിനുള്ളിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ നമ്മളുടെ എല്ലാം ആഗ്രഹം. എന്നാൽ വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടായാൽ അത് നമ്മുടെ സന്തോഷത്തെ ഹനിക്കും.നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് എനർജിയെ കാണാൻ പറ്റില്ല. നമ്മുടെ ചില അശ്രദ്ധയാണ് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടു വരുന്നതും.വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നതിനും വീട്ടിലെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതിനും ഈ നെഗറ്റീവ് എനര്‍ജി കാരണമാകുന്നു.നെഗറ്റീവ് എനര്‍ജി വീട്ടിലുണ്ടെങ്കില്‍ അതിന്റെ സാന്നിധ്യം നമുക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ നിങ്ങള്‍ക്കോ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്ന് അത് മനസ്സിലാകും.പരസ്പരം നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. പരസ്പരമുള്ള ഇത്തരം വിമര്‍ശനങ്ങള്‍ നെഗറ്റീവ് എനര്‍ജിയുടെ ഫലമാണ് എന്ന കാര്യത്തില്‍ സംശയമില്ല.അതുകൊണ്ട് വീട്ടിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് ഫലപ്രദമായി നേരിടാം.

അലങ്കോലമായി കിടക്കുന്ന വീട്

അലങ്കോലമായി കിടക്കുന്ന വീട്ടിലാണ് നെഗറ്റീവ് എനര്‍ജി കൂടുതലുണ്ടാവുന്നത്. ഐശ്വര്യ ദേവത ഇവിടെ നിന്ന് കുടിയിറക്കപ്പെടുകയും ദാരിദ്ര്യം കുടിയിരിയ്ക്കുകയും ചെയ്യും.

room

മധുരം കൈയ്യില്‍ സൂക്ഷിക്കുക

മധുരം കൈയ്യില്‍ സൂക്ഷിയ്ക്കുന്നതാണ് മറ്റൊന്ന്. ആരെങ്കിലും മധുരപലഹാരങ്ങള്‍ എന്തെങ്കിലും തന്നാല്‍ ഉടന്‍ തന്നെ കഴിയ്ക്കുക. ഒരിക്കലും അത് കൈയ്യില്‍ പിടിച്ച് നില്‍ക്കരുത്. ഇത് ഐശ്വര്യത്തെ ഇല്ലാതാക്കും.

chocolate

മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക

മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് വീടിന്റെ വാസ്തുവിനേയും മോശമായി ബാധിയ്ക്കും. മാത്രമല്ല ആരോഗ്യപരമായും ഇതത്ര നല്ലതല്ല.

dress

വീട്ടിലെ വിഗ്രഹങ്ങള്‍

വീട്ടില്‍ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ഒരിക്കലും മുഖത്തോട് മുഖം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ വലിച്ചു കയറ്റും.

pooja

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കി വെയ്ക്കാന്‍ എപ്പോഴും ശ്രമിക്കുക. പ്രത്യേകിച്ച് കാര്‍പ്പെറ്റിനടിയിലും കര്‍ട്ടനു പിന്നിലും ഉള്ള അഴുക്കിനെയെല്ലാം തുടച്ച് നീക്കുക.

clean

ധ്യാനം

ധ്യാനിയ്ക്കുന്നതാണ് മറ്റൊരു വഴി. ധ്യാനം ശീലമാക്കുക. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നല്‍കും.

dhyan

നിശബ്ദത ഭേദിയ്ക്കുക

എപ്പോഴും നിശബ്ദമായി ഇരിയ്ക്കുന്ന വീട്ടില്‍ പ്രശ്‌നങ്ങളും രൂക്ഷമായിരിക്കും. അതുകൊണ്ട് തന്നെ നിശബ്ദത ഭേദിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.

family

ജനാലകള്‍ തുറന്നിടുക

ജനാലകള്‍ തുറന്നിടുന്നതും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനുള്ള വഴിയാണ്. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.

window

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News