Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവന്റെ അടിസ്ഥാനം തന്നെ ജലമാണ്. വെള്ളമില്ലാതെ അധികനാൾ ജീവിക്കാൻ സാധിക്കില്ല. രാത്രി ഉറങ്ങാൻ കിടക്കാൻ പോകുമ്പോൾ റൂമിൽ വെള്ളം കൊണ്ടുവെയ്‌ക്കുന്ന ശീലം പലയാളുകൾക്കും ഉണ്ട്. എന്നാൽ ഇത്തരത്തിൽ കുറേ സമയം എടുത്തുവെയ്ക്കുന്ന വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് അപകടമുണ്ടാക്കും എന്നാണ് പഠനം പറയുന്നത്. അടച്ച് വെച്ചിട്ടുള്ള വെള്ളമാണെങ്കില്‍ പോലും ഇത് കുറച്ച് സമയത്തിന് ശേഷം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.വെള്ളം ഗ്ലാസിൽ എടുത്ത് വെച്ച് കുറച്ച് സമയം കഴിഞ്ഞാൽ അതിൽ ചെറിയ കുമിളകള്‍ പോലെ കാണപ്പെടുന്നു. ഇത് കുടിയ്ക്കുന്നത് ശരീരത്തിന് ദോഷകരമാണ്. കാരണം വെള്ളത്തിൽ കുമിളകളായി കാണപ്പെടുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍റെ സാന്നിധ്യമാണ്.
–

–
ജനലിനഭിമുഖമായി പലരും വെള്ളം നിറച്ച ഗ്ലാസ്സുകൾ വെയ്ക്കുന്നത് കാണാം. ഈ രീതി ശരിയല്ല. കാരണം രാവിലെയാകുമ്പോൾ മിക്കവാറും സൂര്യപ്രകാശം പതിക്കുന്നത് ഈ ഗ്ലാസ്സിലേക്കായിരിക്കും. അപ്പോൾ ഈ വെള്ളം ചൂടാവും. ഇത് അനാരോഗ്യത്തിന് കാരണമാകും. എങ്ങനെയൊക്കെ അടച്ചുവെച്ച വെള്ളമാണെങ്കിലും അന്തരീക്ഷത്തിലെ പൊടികളുടേയും മാലിന്യങ്ങളുടേയും ഒരംശമെങ്കിലും ആ വെള്ളത്തിൽ വീണിട്ടുണ്ടാകും.ഇത് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും. അന്തരീക്ഷത്തിൽ കണ്ണ് കൊണ്ട് നേരിട്ട് കാണാൻ പറ്റാത്ത നിരവധി പൊടിപടലങ്ങൾ ഉണ്ട്.
–

–
ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം. വെള്ളം നിറച്ച് വെയ്ക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളാണ് പലരും ഉപയോഗിക്കുന്നത്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. നമ്മുടെ ഉമിനീരിലും ധാരാളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ വെള്ളം കുടിക്കുമ്പോൾ ഉമിനീരും വെള്ളവും ചേർന്ന് രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
–

–
ഈ രീതിയിലുള്ള വെള്ളം കുടിക്കുന്നത് മൂലം പല രോഗങ്ങൾക്കുമുള്ള ചികിത്സ ഫലിക്കാതിരിക്കാൻ കാരണമാവുകയും ചെയ്യും. ജീവന്റെ അടിസ്ഥാനം തന്നെ ജലമാണ്. വെള്ളമില്ലാതെ അധികനാൾ ജീവിക്കാൻ സാധിക്കില്ല. ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം മനുഷ്യനു ജീവിക്കാനാവും. എന്നാല്‍ വെള്ളം കുടിക്കാതിരുന്നാല്‍ മൂന്നു നാലു ദിവസത്തിനകം മരണം തീർച്ചയായും സംഭവിക്കും.
Leave a Reply