Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ വിവിധ സ്റ്റൈലിലുള്ള ഫോട്ടോകളിടുന്നത് യുവാക്കളുടെ ഒരു വിനോദമാണ്. ലൈക്കുകൾ കൂട്ടാൻ ഇത്തരത്തിൽ ഫോട്ടോകളിടുന്ന യുവതീ യുവാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ ഫോട്ടോ എപ്പോഴാണ് പോണ്‍ സൈറ്റിൽ വരികയെന്ന് പറയാൻ കഴിയില്ല. വാവിട്ട വാക്ക് പോലെയും കൈവിട്ട ആയുധം പോലെയുമാണ് ഫേസ്ബുക്കിലിട്ട ഫോട്ടോയും. ഇത് തിരിച്ചെടുക്കാൻ കഴിയില്ല. ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്ന യുവതി യുവാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും അവസാനത്തെ ഇര ആസ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ത്ഥിയായ ഗ്രേസ് മാര്‍ ആണ്.ഒരു ദിവസം ഗ്രേസിൻറെ മൊബൈലിലേക്ക് അമ്മയുടെ ഒരു സുഹൃത്ത് വിളിച്ചു. കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിലൂടെയാണ് 20 കാരിയായ ഗ്രേസ് മാര്‍ ആ ഞെട്ടിപ്പിക്കുന്ന വാർത്തയറിഞ്ഞത്. ഫേസ്ബുക്കില്‍ ലൈക്കുകളും കമന്റുകളും വാരിക്കോരിയ സെല്‍ഫി ഫോട്ടോകള്‍ ഏതോ ഒരു കുപ്രസിദ്ധമായ പോണ്‍ സൈറ്റില്‍ അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതും ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ അല്‍പം കൂടി വള്‍ഗാരിറ്റി കൂടി ചേർത്ത്.ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ എല്ലാ മാസവും പാസ് വേര്‍ഡ് മാറ്റാനാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്റര്നെറ്റിലൂടെ ലോകത്തിനു മുമ്പിലേക്ക് എന്തൊക്കെ വെളിപ്പെടുത്താം എന്തൊക്കെ വെളിപ്പെടുത്തികൂടാ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
Leave a Reply