Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം എന്നത് മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെ പ്രധാനവും വിശിഷ്‌ടവുമായ ഒരു സമ്പ്രദായമാണ്. മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമായി, മാറ്റങ്ങളെയെല്ലാം അതിജീവിച്ച് ഇന്നും വിവാഹവും ചടങ്ങുകളും നിലനില്‍ക്കുന്നു. വിവാഹവും തുടർന്നുള്ള ജീവിതവും പെണ്‍കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചും അവർക്ക് വ്യക്തമായ സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.യോജിച്ച ഒരു വരന് വേണ്ടിയുള്ള അന്വേഷണം ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളില്‍ ഒന്നായിരിക്കും. പലർക്കും ഭർത്താവ് പണക്കാരനായിരിക്കണമെന്നും സൗന്ദര്യമുള്ളവനുമായിരിക്കണമെന്ന ആഗ്രഹങ്ങളുണ്ടാകും. എന്നാൽ ഇന്നത്തെ പെണ്‍കുട്ടികളുടെ കാഴ്പ്പാട് തികച്ചും വ്യത്യസ്തമാണ്. താലി കെട്ടാനായി തല കുനിക്കുന്നതിന് മുമ്പ് തങ്ങൾ പരിഗണിക്കേണ്ട മറ്റു പല കാര്യങ്ങളുമുണ്ടെന്നാണ് ഇന്നത്തെ പെണ്‍കുട്ടികൾ പറയുന്നത്.
–

–
ചിലർ കാണാൻ സുന്ദരന്മാരായിരിക്കും. എന്നാൽ സ്വഭാവശുദ്ധി തീരെയുണ്ടാകില്ല. എല്ലാവരും അങ്ങനെയാകണമെന്നുമില്ല. ഭാവി വരനെ കുറിച്ച് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികൾക്കുള്ള സങ്കൽപ്പങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1. തങ്ങളെയും കുടുംബത്തെയും ബഹുമാനിക്കാൻ കഴിയുന്ന ആളായിരിക്കണം. സ്ത്രീത്വത്തെ ബഹുമാനിക്കാൻ കഴിയുന്ന ആളല്ലെന്ന് മനസ്സിലായാൽ ആ വിവാഹാലോചന അവിടെ വെച്ച് അവസാനിപ്പിക്കും.
2.വിശ്വസ്‌തത, നിസ്വാര്‍ത്ഥത, ശ്രദ്ധ എന്നിവ നല്ലൊരു ഭര്‍ത്താവിന് ഉണ്ടാകേണ്ട ഗുണങ്ങളാണ്. ഈ ഗുണങ്ങളോട് കൂടിയ ചെറുപ്പക്കാരനെ തീർച്ചയായും വിവാഹം കഴിക്കാവുന്നതാണ്.
–

–
3.ഒരു പുരുഷന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണമാണ് അയാൾ സന്മാർഗി ആയിരിക്കണമെന്നുള്ളത്. സ്വഭാവഗുണമുള്ള ഒരാള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് തന്നെ അദ്ദേഹം തെറ്റായ കാര്യങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാവുന്നതാണ്.
4.ആരുടെയെങ്കിലും നിർബന്ധം കൊണ്ടോ മറ്റോ വിവാഹത്തിന് തയ്യാറാകുന്ന ആളാണോ എന്ന് മനസ്സിലാക്കണം. അത്തരക്കാരുടെ മുന്നിൽ കഴുത്ത് നീട്ടിക്കൊടുക്കാത്തതാണ് നല്ലത്. വിവാഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമറിയുന്ന ആളിനെയായിരിക്കണം വിവാഹം കഴിക്കേണ്ടത്.
–

–
5.സ്‌ത്രീത്വത്തെ അംഗീകരിക്കുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കരുത്. അയാള്‍ക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള ആത്മാര്‍ത്ഥത അന്വേഷിച്ച് മനസ്സിലാക്കുക. അയാൾ ജീവിതകാലം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമോ എന്നറിയാൻ ഇത് സഹായിക്കും.
Leave a Reply