Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഹാരത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ ചീത്തയോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. പലപ്പോഴും ഉത്തരം നല്‍കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള ചോദ്യം കൂടിയാണത്. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ അതേസമയം തന്നെ ദോഷങ്ങളും ഉണ്ടെന്ന് പറയുന്നവരുണ്ട്.
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുപോലെ ശരീരത്തിന്റെ നീര്‍ക്കെട്ടിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ അതേസമയം തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ആഹാരത്തെ പെട്ടെന്ന് ദ്രാവകരൂപത്തിലാക്കി ദഹനം എളുപ്പത്തിലാക്കും എന്നും എതിര്‍വാദമുണ്ട്.
എന്നാല്‍ ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവ വരാനുള്ള കാരണമായേക്കും. ഇങ്ങനെ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കാന്‍ ഇടക്കിയാക്കിയേക്കും. എന്നാല്‍ ഇതോര്‍ത്ത് പേടിക്കേണ്ടതില്ല. കാരണം ഭക്ഷണത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നത് കൊണ്ടു മാത്രമേ ഈ രീതിയില്‍ സംഭവിക്കുകയുള്ളൂ. അല്ലാതെ തൊണ്ടയില്‍ കുടുങ്ങിയാലോ എക്കിള്‍ വന്നാലോ കുടിക്കുന്നത് കൊണ്ട് ഈ രീതിയിലുള്ള കുഴപ്പങ്ങളുണ്ടാവില്ല.
Leave a Reply