Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: മനുഷ്യ സഹായമില്ലാതെ ഒരു ഭീമൻ ട്രക്ക് നിറയെ ബിയറുമായി അതിന്റെ കന്നി ഓട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. ആഗോള ടാക്സി കമ്ബനിയായ ഊബറിന്റെ ഭാഗമായ ഓട്ടോ എന്ന കമ്ബനിയാണ് ഡ്രൈവറില്ലാ ട്രക്കിന് പിന്നില്‍.അമേരിക്കയിലാണ് സംഭവം. 18 ചക്രങ്ങളുള്ള ട്രക്ക്, ബഡ് വൈസര്‍ ബിയറുമായാണ് ആദ്യ യാത്ര നടത്തിയത്. ഫോര്‍ട്ട് കോളിന്‍സില്‍ നിന്ന് ഡനവര്‍ വഴി കൊളറാഡോയിലേയ്ക്ക് ഏതാണ്ട് 200 കിലോമീറ്ററാണ് ട്രക്ക് സഞ്ചരിച്ചത്.
കാമറ, റഡാര്‍, സെന്‍സറുകള്‍ തുടങ്ങിയവ അടങ്ങിയ സംവിധാനത്തിലൂടെ കൃത്രിമ ബുദ്ധിയുടെ പിന്‍ബലത്തിലാണ് വാഹനം സ്വയം ഡ്രൈവ് ചെയ്ത് തിരക്കേറിയ നഗരപാതകളിലൂടെ കടന്നുപോയത്. ട്രക്കില്‍ ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും ഡ്രൈവിംഗ് സീറ്റിന് പിന്നിലുള്ള ബര്‍ത്തിലിരുന്ന് നിരീക്ഷണം നടത്തുക മാത്രമാണ് ചെയ്തത്.
അമേരിക്കയിലെ പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കളായ അന്‍ഹേഷര്‍ – ബുഷ് എന്ന കമ്ബനിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ബിയറുമായുള്ള പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതെന്ന് ഓട്ടോ അറിയിച്ചു.
ആഴ്ചകള്‍ക്ക് മുമ്ബ് ഊബര്‍ പിറ്റ്സ്ബര്‍ഗ്ഗില്‍ ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഡ്രൈവറില്ലാ വാഹനങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ആഗസ്റ്റില്‍ ഊബറും ഓട്ടോയും ശ്രമം ആരംഭിച്ചിരുന്നു. ഓട്ടോയുടെ സ്ഥാപകരിലൊരാളായ അന്തോണി ലെവാന്‍ഡോവ്സ്കിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
Leave a Reply