Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 6:51 am

Menu

Published on November 21, 2017 at 12:17 pm

മാനസികരോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഗുളിക, കഴിച്ചാൽ 36 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ലഹരി; കോഴിക്കോട് പിടിയിലായ യുവാവിൽ നിന്നും പൊലീസിന് ലഭിച്ചത്

drug-case-in-calicut-youngster-caught-by-police

കോഴിക്കോട്: മാനസികരോഗികളില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഗുളിക. കഴിച്ചാല്‍ 24 മുതല്‍ 36 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ലഹരി; കോഴിക്കോട് പിടിയിലായ യുവാവില്‍ നിന്നും പൊലീസിന് ലഭിച്ചത് 220 നൈട്രൊ സെപാം ഗുളികകള്‍. നല്ലളം മാങ്കുനിപ്പാടം അജയ് എന്ന അപ്പുവാണ് (22) ലഹരി വേട്ടയില്‍ പൊലീസ് പിടിയിലായത്.

കോഴിക്കോട് റെയ്ല്‍വേ സ്റ്റേഷനിനടുത്ത് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അജയ് ആ ജോലി തന്നെ ഒഴിവാക്കിയാണ് മുഴുവന്‍ സമയ ലഹരി വില്പനയ്ക്കിറങ്ങിയത്. മാനസിക രോഗികളില്‍ ചികില്‍സയ്ക്കായി ഉപയോഗിച്ചു വരുന്ന ഒരു തരം ഹിപ്‌നോട്ടിക്ക് ഡ്രഗ്ഗാണ് നൈട്രോ സെപാം. ഞരമ്പുകളെ, പ്രത്യേകിച്ച് തലച്ചോറിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് ഒരു പ്രത്യേക ഉന്മാദാവസ്ഥയില്‍ എത്തിക്കുകയാണ് ഈ ഗുളികകള്‍ ചെയ്യുന്നത്.

നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് നല്ലളം പൊലീസുമായി ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവിലാണ് അജയ് പിടിയിലായത്. താരതമ്യേന വില കുറവാണ് എന്നത് ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും ഈ ഗുളികയിലേക്ക് അമിതമായി ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൈസൂരില്‍ നിന്നും 50 രൂപക്ക് വാങ്ങിക്കുന്ന നൈട്രോസെപാം ഗുളിക 500 രൂപയക്കാണ് ഇയാള്‍ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News