Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:31 am

Menu

Published on December 22, 2015 at 10:03 am

ഡ്രൈവിംഗ് പഠനം: ഗുരുവിന് പ്രതിഫലമായി ശിഷ്യയുടെ ശരീരം സ്വീകരിക്കാമെന്ന് ഉത്തരവ്

dutch-driving-instructors-can-now-accept-sex-as-payment

ഇനി ഡ്രൈവിംഗ് പഠിക്കുന്നതിന് ഗുരുവിന് പ്രതിഫലമായി ശിഷ്യയുടെ ശരീരം സ്വീകരിക്കാം. ലൈംഗികതയുമായി ബന്ധപ്പെട്ട ഈ വിവാദ തീരുമാനം ഡച്ചുകാരുടേതാണ്. ‘റൈഡ് ഫോര്‍ എ റൈഡ്’ എന്ന പുതിയ നിയമം അവതരിപ്പിച്ചാണ്ഡ ഡ്രൈവിംഗിന് പരിശീലകര്‍ക്ക് സെക്‌സ് പ്രതിഫലം അംഗീകരിച്ചിരിക്കുന്നത്.

വേശ്യാവൃത്തി നിയമവിധേയമാക്കിയിട്ടുള്ള ഹോളണ്ടിന് നിയമം നടപ്പാക്കുന്നതില്‍ പക്ഷേ ഒരു കാര്യം നിര്‍ബന്ധമുണ്ട്.ഡ്രൈവിംഗ് പഠിക്കുന്നയാള്‍ക്ക് 18 വയസ്സ് ഉണ്ടായിരിക്കണം.
അതേസമയം നിയമം എല്ലാവര്‍ക്കും അത്ര പിടിച്ചിട്ടില്ല.യാഥാസ്ഥിതിക ക്രിസ്ത്യന്‍ യൂണിയന്‍ പാര്‍ട്ടി നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഗതാഗതമന്ത്രി മെലാനി ഷൂള്‍സിനോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഡ്രൈവിംഗിന് സെക്‌സ് പ്രതിഫലമാകുകയല്ല മറിച്ച് എല്ലാവര്‍ക്കും ഡ്രൈവിംഗ് പാഠങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെന്ന് ഷൂള്‍സ് പറഞ്ഞു. എന്തായാലും പദ്ധതിക്ക് അധികൃതര്‍ പച്ചക്കൊടി കാണിച്ചതോടെ ‘റൈഡ് ഫോര്‍ എ റൈഡ്’ ന് വേണ്ടിയുള്ള തെരച്ചില്‍ ഇന്റര്‍നെറ്റില്‍ കൂടിയിട്ടുണ്ട്.

വേശ്യാവൃത്തി നിയമവിധേയമായിട്ടുള്ള ഹോളണ്ടില്‍ സെല്‍ഫ് എംപ്‌ളോയ്ഡ് പേഴ്‌സണ്‍ എന്നാണ് ലൈംഗികത്തൊഴിലാളികൾ അറിയപ്പെടുന്നത്. തങ്ങളുടെ സേവനങ്ങള്‍ പത്രത്തിലൂടെയും ഇന്റര്‍നെറ്റിലൂടെയും ലൈംഗിക തൊഴിലാളികള്‍ക്ക് പരസ്യം നല്‍കാനാകും. ചില പ്രത്യേക സോണുകളില്‍ തെരുവിലും വേശ്യാവൃത്തി അനുവദിച്ചിട്ടുണ്ട്. വേശ്യാലയങ്ങള്‍ക്ക് പക്ഷേ ലൈസന്‍സ് വേണം. വേശ്യാലയങ്ങള്‍ വഴി ദശലക്ഷക്കണക്കിന് യൂറോയാണ് ആംസ്റ്റര്‍ഡാം നഗരസഭയ്ക്ക് കിട്ടുന്നത്.

Loading...

Comments are closed.

More News