Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുകവലി മാറ്റേണ്ടുന്ന ഒരു ദുശ്ശീലം തന്നെയാണ്. ഇതിനായി ശ്രമിക്കുന്നവരും ശ്രമിച്ചിട്ട് പരാജയപ്പെടുന്നവരും നമുക്ക് ചുറ്റും നിരവധിയാണ്. പുകവലി നിര്‍ത്താന്‍ ഇപ്പോള്‍ ചില മരുന്നുകളും ഇ-സിഗരറ്റ് പോലുള്ള സഹായികളുമുണ്ട്.
എന്നാല്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവര്‍ വായിച്ചിരിക്കേണ്ട അനുഭവമാണ്. വാഷിങ്ടണ്‍ സ്വദേശി ആന്‍ഡ്രു ഹാളിന്റേത്. ഇലക്ടോണിക് സിഗരറ്റ് പൊട്ടിത്തെറിച്ച് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും 7 പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
കത്തിച്ച സിഗരറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. വായ്ഭാഗത്തിന് ചുറ്റും രണ്ട് ഡിഗ്രിയോളം പൊള്ളലേറ്റതിനെ തുടര്‍ന്ന് താനിപ്പോള്‍ ഐ.സി.യുവിലാണെന്ന് ആന്‍ഡ്രു തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസിലെ അദാഹോയിലായിരുന്നു സംഭവം. പുകവലി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് 2003ല്‍ ഈ സിഗരറ്റ് എന്ന ആശയം ഉടലെടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് പ്രചാരം നേടുകയും ചെയ്തു. എന്നാല്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നതും അതിന് തീ കൊളുത്തുന്നതും ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യമാണ്. ഇത് സാധാരണ സിഗരറ്റുകളേക്കാള്‍ ഏറെ സങ്കീര്‍ണമാണെന്നതു തന്നെയാണ് കാരണം.
താന്‍ ഒരുവര്‍ഷമായി ഇത് ഉപയോഗിച്ച് വരികയാണെന്നും അസ്വാഭാവികമായി ഒന്നും തന്നെ താന്‍ കാണിച്ചില്ലെന്നും ആന്‍ഡ്രു പറയുന്നു. താന്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്നും എന്നാല്‍ തന്റെ മുറിക്ക് പൊട്ടിത്തെറിയില്‍ കാര്യമായ നാശം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply