Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം കൊണ്ട് അകാല മരണത്തില്‍ നിന്ന് രക്ഷനേടാനാകുമെന്ന് പുതിയ പഠനം.കേംബ്രിഡ്ജ് സര്‍വകലാശാല മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. 12 വർഷം കൊണ്ട് 4,161 പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്.ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറയുമെന്ന് കണ്ടെത്തി . 20 മിനിറ്റ് നടത്തം മരണ സാധ്യത കുറക്കുന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.2008ല്‍ മാത്രം യൂറോപ്പിലാകെ ഏഴു ലക്ഷത്തോളം ആളുകള്‍ വ്യായാമക്കുറവു കൊണ്ട് മരണമടഞ്ഞു എന്നാണ് ഏകദേശ കണക്ക്.
Leave a Reply