Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:29 am

Menu

Published on June 22, 2015 at 4:19 pm

കരുതിയിരുന്നോളൂ…മനുഷ്യനുള്‍പ്പെടെ നിരവധി ജീവി വര്‍ഗങ്ങള്‍ വംശനാശത്തിന്റെ പാതയില്‍;വംശനാശം 100 ഇരട്ടി വേഗത്തില്‍;മുന്നറിയിപ്പുമായി ഗവേഷകര്‍…!

earth-enters-sixth-extinction-phase-with-many-species

വാഷിംഗ്ടണ്‍: ലോകാവസാനത്തേക്കുറിച്ചുള്ള കഥകളും പ്രവചനങ്ങളും അഭ്യൂഹങ്ങളും ഇതിനോടകം തന്നെ ഒരുപാട് കേട്ട് കഴിഞ്ഞതാണ് നമ്മൾ. അതൊക്കെ വെറും വ്യാജ പ്രചരണം ആണെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഭൂമി അപ്പാടെ ഇല്ലാതാകുക എന്നതിനെ മാറ്റിനിര്‍ത്തിയാല്‍ ഒരര്‍ത്ഥത്തില്‍ ലോകവസാനം അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനുള്ള ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. ഭൂമിയുടെ ഉല്‍പ്പത്തിക്കുശേഷം സംഭവിച്ച അഞ്ച് ഭീകര വംശനാശത്തിനൊടുവില്‍ വരാനിരിക്കുന്നത് ആറാമത്തെ കൂട്ട വംശനാശമാണ്. വരാനിരിക്കുന്ന കൂട്ട വംശനാശത്തിന് ഇനി അധികകാലമില്ലെന്ന സൂചനയാണ് ഗവേഷകര്‍ നല്‍കുന്നത്. ഭൂമിയിലെ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവി വര്‍ഗങ്ങളുടെ വംശനാശം  നേരത്തെയുള്ളതിനേക്കാള്‍ നൂറിരട്ടി വേഗത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പഠന റിപ്പോര്‍ട്ട്.

earth end

6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത്. അതിനുശേഷം ഇത്രവേഗത്തില്‍ ജീവി വര്‍ഗ്ഗങ്ങള്‍ക്ക് വംശനാശം നേരിടുന്നത് ഇതാദ്യമായിട്ടാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എൻവയോൺമെന്റിലെ പ്രഫ. പോൾ എഹ്‌റിച്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള സ്പീഷീസുകളുടെ പട്ടികയും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവര്‍ ലോകത്ത് നടന്ന വിവിധ വംശനാശത്തിനേക്കുറിച്ച് പഠിക്കുകയായിരുന്നു. പുരാതനകാലത്തുണ്ടായ അഞ്ച് ബൃഹത്തായ വംശനാശങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് മനുഷ്യകുലത്തിന്റെയും കുറേ അധികം ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും അന്ത്യത്തിനു കാരണമാകുന്ന ആറാമത്തെ വംശനാശമാണ്. ഇതിന് മുമ്പ് ഇവിടെ അരങ്ങേറിയ അഞ്ച് ബൃഹത്തായ വംശനാശങ്ങൾ എൻഡ് ഓർഡോവിസിയൻ കൂട്ടവംശനാശം, എൻഡ് പെർമിയൻ കൂട്ട വംശനാശം, ലേറ്റ് ഡെവോനിയൻ കൂട്ട വംശനാശം, എൻഡ് ട്രിയാസിക് കൂട്ട വംശനാശം, എൻഡ് ക്രിറ്റാഷ്യസ് കൂട്ട വംശനാശം എന്നിവയാണ്. ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്.ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വംശനാശം അതുപോലെ തുടരാന്‍ സമ്മതിച്ചാല്‍ മനുഷ്യവര്‍ഗം തന്നെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായേക്കും.

asteroid-getty

നട്ടെല്ലുള്ള ജീവികളുടെ ഫോസിൽ റെക്കോർഡുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇത്തരം ജീവികളുടെ പഴയ ഫോസിൽ റെക്കോർഡുകൾ അടിസ്ഥാനപ്പെടുത്തി മുൻകാലങ്ങളിലെ വംശനാശനിരക്കും ഇപ്പോഴത്തെ വംശനാശനിരക്കും താരതമ്യം ചെയ്ത് പഠിക്കുകയായിരുന്നു ചെയ്തത്. നട്ടെല്ലുള്ള ജീവികളിൽ മനുഷ്യനടക്കമുള്ളവയുടെ വംശനാശം കഴിഞ്ഞ കാലത്തുള്ളതിനേക്കാൾ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ കണ്ടെത്തുകയും ചെയ്തു.1900നുശേഷം നട്ടെല്ലുള്ള നാനൂറിലേറെ ജീവികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. സാധാരണഗതിയില്‍ 10,000 വര്‍ഷംകൊണ്ട് മാത്രമേ അത്തരമൊരു വംശനാശം സംഭവിക്കാന്‍ പാടുള്ളൂ.

Earth enters sixth extinction phase with many species1

 

കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വനനശീകരണവുമാണ് വംശനാശത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത മൂന്നു മനുഷ്യ തലമുറകള്‍ പിന്നിടുമ്പോഴേക്ക് തേനീച്ചകള്‍ നടത്തുന്ന പരാഗണത്തിന്റെ പ്രയോജനങ്ങള്‍ ഇല്ലാതാകും. ഓരോ വര്‍ഷവും അമ്പതോളം മൃഗങ്ങളാണ് വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് കത്തിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് മനുഷ്യന്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വരാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യാപരമായി പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ അവന്റെ ആവാസ വസ്ഥകള്‍ക്കായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് ഇതിനുകാരണം. സന്തുലിതാവസ്ഥക് തകിടം മറിയുന്നതൊടെ ഇത് മറികടക്കാന്‍ പ്രകൃതി നടത്തുന്ന ഇടപെട്ലുകളാകും ആറാമത്തെ വംശനാശത്തിനു കാരണമാകുന്നത്. മനുഷ്യർക്കൊപ്പം മറ്റ് നിരവധി വർഗങ്ങളുടെയും നിലനിൽപ് ഇതിലൂടെ അവതാളത്തിലാകും. തൽഫലമായി 41 ശതമാനം ഉഭയജീവികളും 26 ശതമാനം സസ്തനികളും നിലനിൽപ് ഭീഷണി നേരിടുകയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ജീവലോകം വലിയോരു പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നുപോകുന്നത്.

Earth enters sixth extinction phase with many species2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News