Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:29 am

Menu

Published on February 17, 2015 at 9:57 am

ഇനി യുട്യൂബ് വീഡിയോകൾ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാം!

easiest-way-to-download-youtube-videos

സദാസമയവും ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനുണ്ടാകും. ചിലപ്പോൾ യുട്യൂബില്‍ കണ്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് പലരും ആഗ്രഹിക്കും. എന്നാൽ സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. ആ വീഡിയോ ഒരു തവണയെങ്കിലും ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഇഷ്ടത്തിനനുസരിച്ച് കാണാം. ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യാന്‍ ചില മാർഗ്ഗങ്ങളുണ്ട്. ഡോക്യുമെന്റുകള്‍ , അപ്പ്ളിക്കേഷനുകള്‍ , വീഡിയോകള്‍ , മ്യൂസിക്‌ ഫയലുകള്‍ തുടങ്ങി ഡൌണ്‍ലോഡ് ചെയ്യാനുള്ളതെന്തുമായിക്കൊള്ളട്ടെ, ഇനി അവ ഡൌണ്‍ലോഡ് ചെയ്യാൻ എളുപ്പമാണ്. ഈ യുട്യൂബ് വീഡിയോകള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ഡൌണ്‍ലോഡ് ചെയ്യേണ്ടതെങ്കിൽ TubeBox, TubeMate, WonTube എന്നീ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
1.SaveFrom.Net

Easiest Way to Download Youtube Videos1

യുട്യൂബ് ഉള്‍പ്പടെ വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റുകളില്‍ നിന്നും ഈ ബ്രൌസര്‍ പ്ലഗിന്‍ വഴി വീഡിയോകൾ ഡൌണ്‍ലോഡ് ചെയ്യാം. ഒപേറ, സഫാരി,ക്രോം, ഫയര്‍ഫോക്‌സ് എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
2.keepvid.com

Easiest Way to Download Youtube Videos2

ഈ വെബ്‌സൈറ്റ് വഴി ഡൌണ്‍ലോഡ്ചെയ്യണമെങ്കിൽ ആദ്യം ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.പിന്നീട് ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്‌സൈറ്റിലെ keepvid.com ഇന്‍പുട്ട് ബോക്‌സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
3.clipnabber.com

Easiest Way to Download Youtube Videos4

ഈ വെബ്‌സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ആദ്യം ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്‌സൈറ്റിലെ clipnabber.com ഇന്‍പുട്ട് ബോക്‌സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4.savevid.com

Easiest Way to Download Youtube Videos6

ഈ വെബ്‌സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യണമെങ്കിൽ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്‌സൈറ്റിലെ savevid.com ഇന്‍പുട്ട് ബോക്‌സില്‍ കൊടുത്ത ശേഷം ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ സെറ്റ് വഴി യുട്യൂബ് അല്ലാതെയുള്ള വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റകളിലെ വീഡിയോയും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News