Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:11 am

Menu

Published on April 16, 2016 at 11:40 am

നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍…!

easy-steps-to-lower-your-data-usage

സ്മാർട്ട് ഫോണുകളുടെ വരവോടുകൂടി ഇന്റർനെറ്റ് ഉപഭോഗം  ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകാരണം പലർക്കും  സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കൂടുന്നു എന്ന പരാതിയുണ്ടാകാറുണ്ട് . എന്നാൽ അൽപ്പമൊന്ന്  ശ്രദ്ധിച്ചാൽ ഡാറ്റാ ഉപയോഗം കുറയ്ക്കാന്‍ കഴിയും.  അതിന് നിങ്ങളെ  സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണിവിടെ പറയുന്നത്.

നിങ്ങള്‍ യാത്രയിലാകുമ്പോള്‍, ഡാറ്റാ റോമിങ് അധിക ചിലവ് വരുത്താനിടയുളളതിനാല്‍ മൊബൈല്‍ ഡാറ്റാ ഒഴിവാക്കി വൈഫൈ ഫൈന്‍ഡര്‍ ആപ് ഉപയോഗിച്ച് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുക.

നിങ്ങളുടെ ജോലി സംബന്ധമായ പിഡിഎഫ് ഫയലുകള്‍ മുതലായവ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതും, ആപുകളുടെ വന്‍ അപ്‌ഡേറ്റുകള്‍ പശ്ചാത്തലത്തില്‍ നടക്കുന്നതും ഡാറ്റാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍, ഇവ വൈ-ഫൈ നെറ്റ്‌വര്‍ക്കുകളില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

യുട്യൂബിൽ‍ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് ഡാറ്റാ ഒരുപാട് ചിലവാകുന്ന പ്രക്രിയയാതിനാൽ നിങ്ങളുടെ വയർലെസ്സ് കണക്ടിവിറ്റിയുടെ പരിധിയിൽ ഇത് ചെയ്യാൻ ശ്രമിക്കുക.

നിങ്ങള്‍ മുന്തിയ ഇനം ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് കുറഞ്ഞത് 40എംബിയെങ്കിലും ഡാറ്റാ ചിലവ് വരുന്നതാണ്, കൂടാതെ എച്ച്ഡി വീഡിയോകള്‍ യൂട്യൂബ് പോലുളള സേവനങ്ങളില്‍ പങ്കുവയ്ക്കുന്നതിന് 200എംബിയെങ്കിലും ഡാറ്റാ പാഴായി പോകുന്നതാണ്.അതുകൊണ്ട് ഇത്തരം ഫയലുകള്‍ വളരെ ആവശ്യമുളളവ മാത്രം അപ്‌ലോഡ് ചെയ്യുക.

സ്‌പോട്ടിഫൈ പോലുളള സേവനങ്ങള്‍ സ്ട്രീം ചെയ്യുമ്പോള്‍, 133എംബി ഡാറ്റാ ആണ് ഓരോ മണിക്കൂറിലും കത്തി തീരുന്നത്. അതുകൊണ്ട് പാട്ടുകളും, വീഡിയോകളും മൊബൈല്‍ ഡാറ്റാ ഉപയോഗിച്ച് സ്ട്രീം ചെയ്യുമ്പോള്‍ വളരെ ജാഗ്രത പാലിക്കുക.

നിങ്ങളുടെ ഡിവൈസിൽ മ്യൂസിക്ക് സ്ട്രീമിങ് നടത്തുന്നത് ഡാറ്റാ ചിലവ് അധികമാക്കും.

വാട്സ് ആപിലെ വോയിസ് കോളിന് 5 മിനിറ്റിന് 3എംബി ഡാറ്റയും, സ്‌കൈപ്പിലെ വീഡിയോ കോളിന് 5 മിനിറ്റിന് 20എംബി ഡാറ്റയും ചിലവ് വരുന്നതിനാല്‍ തല്‍ക്ഷണ മെസേജുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് അഭികാമ്യം.

Settings > Data usage എന്നതിൽ പോയി ഏത് ആപ്ലിക്കേഷനാണ് കൂടുതൽ ഡാറ്റാ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി അത് നിർത്തുക.

പ്ലേ സ്റ്റോറിൽ പോയി പരിഷ്‌ക്കരിച്ച ഗൂഗിൾ മാപുകൾ ഡൗൺലോഡ് ചെയ്യുക, ആപ്ലിക്കേഷൻ പേജിന്റെ താഴെക്ക് സ്‌ക്രോൾ ചെയ്താൽ ഗൂഗിൾ മാപുകൾ ഓഫ്‌ലൈനിൽ സേവ് ചെയ്യുന്നതിനുളള ഓപ്ഷൻ കാണാവുന്നതാണ്. ഓഫ്‌ലൈൻ മാപ്‌സ് ഉപയോഗിക്കുന്നത് നിങ്ങളുടെ ഡാറ്റാ ഉപയോഗം കാര്യമായി കുറയ്ക്കുന്നതാണ്.

Settings>Wireless & Networks>More>Mobile Networks>Data Connection എന്നതിലേക്ക് പോയി 3ജി/4ജി കണക്ഷൻ ആവശ്യമില്ലാത്ത സമയങ്ങളിൽ നിർത്താൻ ശ്രമിക്കുക.

ഒരു മാസം എത്ര ഡാറ്റാ ആണ് നിങ്ങൾ ഉപയോഗിക്കുക എന്ന് കണ്ടെത്തി കുറഞ്ഞ പ്ലാനുകളിലേക്ക് മാറാൻ ശ്രമിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News