Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:44 pm

Menu

Published on February 20, 2018 at 8:12 pm

നിങ്ങളുടെ ജീന്‍സ് എങ്ങിനെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാം?

easy-tips-to-make-your-denims-last-longer

യുവതലമുറയുടെ പ്രാണനാണ് ജീന്‍സ്. വ്യക്തിത്വത്തിന് ആകര്‍ഷണം നല്‍കാന്‍ ജീന്‍സ് ഏറെ സഹായിക്കാറുണ്ട്. ധരിക്കാന്‍ ഏറ്റവും എളുപ്പവും എന്നാല്‍ സൂക്ഷിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുമാണ് ഈ ജനപ്രിയ വസ്ത്രം.

അലക്കുമ്പോള്‍ പുതുമ നഷ്ടപ്പെടുന്നതാണ് ജീന്‍സിന്റെ ഒരു പ്രധാന പ്രശ്‌നം. ജീന്‍സിന്റെ പുതുമ നഷ്ടപ്പെടുന്നതും ജീന്‍സ് കഴുകാന്‍ ശ്രമിക്കുന്നതെല്ലാം മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതാ ജീന്‍സ് കുറേക്കാലം നിലനില്‍ക്കാന്‍ ചില പൊടിക്കൈകള്‍.

ജീന്‍സ് വാഷിങ് മെഷീനില്‍ കഴുകുമ്പോള്‍ സോപ്പുപൊടി പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ജീന്‍സില്‍ വെളുത്ത പാടുകള്‍ വീഴും.

കഴിവതും ജീന്‍സ് കൈ കൊണ്ട് കഴുകാന്‍ ശ്രമിക്കണം. ജീന്‍സ് എടുത്ത് നന്നായി മടക്കി ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടി ഫ്രീസറില്‍ വെയ്ക്കാവുന്നതാണ്.

ജീന്‍സ് ഉയര്‍ന്ന താപനിലയില്‍ സൂക്ഷിക്കുന്നത് അതിലെ ബാക്റ്റീരിയകളെയും മറ്റും നശിപ്പിച്ച് രോഗാണുവിമുക്തമാക്കാനും അലക്കാതെ ധരിക്കുമ്പോഴുള്ള രൂക്ഷഗന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

ജീന്‍സ് തുടരെ തുടരെ കഴുകുന്നത് പെട്ടെന്ന് നശിക്കുന്നതിന് കാരണമാകുന്നു. ചെളി പറ്റിയാല്‍ ആ ഭാഗം മാത്രം കഴുകുന്നതാകും നല്ലത്.

ജീന്‍സ് കഴുകാന്‍ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക. ചൂടുവെള്ളത്തില്‍ കഴുകരുത്. വാഷിങ് മെഷീനില്‍ ഇടാതെ കൈകകള്‍ കൊണ്ട് കഴുകുന്നതാണുത്തമം.

അതുപോലെ തുണി കഴുകുന്ന വെള്ളത്തില്‍ അല്‍പ്പം വിനാഗിരി ഒഴിച്ചാല്‍ ജീന്‍സിന്റെ നിറം പുത്തനായി നിലനില്‍ക്കും. ജീന്‍സ് ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കരുത്. പകരം അയയില്‍ ഉണക്കിയെടുക്കാം.

ജീന്‍സിന്റെ പോക്കറ്റില്‍ സാധനങ്ങള്‍ കുത്തി നിറക്കുന്നത് അവ അയഞ്ഞു തൂങ്ങുന്നതിനും കീറുന്നതിനും ഇടയാക്കും. ജീന്‍സ് അലക്കിയ ഉടനെ വെയിലത്ത് ഉണക്കാന്‍ ഇടാതെ, ചൂടില്ലാത്ത ഇടത്ത് കാറ്റുകൊണ്ട് ഉണങ്ങുന്നതാണ് ഉത്തമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News