Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേനല്‍ക്കാലത്ത് ഏറെ ശ്രദ്ധ വേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണം. കാരണം ശരീരത്തില്‍ നിന്നും ധാരാളം ജലം നഷ്ടമാകുന്നത് വഴി നിര്‍ജലീകരണത്തിന്റെ വിവിധ ദോഷങ്ങള്‍ ഇക്കാലത്തുണ്ടാകും. കാരണം നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സില്‍ ഒന്നാണ് ജലം.
ഇക്കാരണത്താല്‍ തന്നെ വേനലില്‍ ശരീരത്തില്‍ ധാരാളം ജലം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നമുക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്നത് പഴങ്ങളാണ്. വിവിധ പഴങ്ങളില്‍ 80 ശതമാനത്തിലേറെ സലാംശമുണ്ടെന്ന കാര്യം ഓര്‍ക്കുക.

ജ്യൂസി ഗുണത്തോടു കൂടിയ സ്‌ട്രോബറിയില്‍ 91.5-92.5 ശതമാനംവരെയാണ് ജലാംശമുള്ളത്. വൈറ്റമിന്‍ സിയും ഫോളേറ്റും മാംഗനീസും പൊട്ടാസ്യവും ചെറിയ അളവില്‍ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്‌ട്രോബറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്.

വൈറ്റമിനുകളായ സി, എ, ബി എന്നിവയുടെ കലവറയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകളും പപ്പായയിലുണ്ട്. പ്രോട്ടീനിന്റെ ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പപ്പായ സഹായകമാണ്. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.

നാരുകളുടെ സ്രോതസ്സു കൂടിയാണ് ഓറഞ്ച്. ഇക്കാരണത്താല്‍ തന്നെ മെറ്റബോളിസത്തെ സ്വാധീനിക്കാന്‍ ഇവയ്ക്കാകും. പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചില്‍ കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വൈറ്റമിന്‍ സി, തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്ന ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.

ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലവര്‍ഗ്ഗങ്ങള്‍ വരുന്ന ഒന്നാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടാനും നെല്ലിക്കാനീര് ഉപയോഗിച്ചു വരുന്നു.
Leave a Reply