Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:09 am

Menu

Published on April 25, 2017 at 2:12 pm

വേനല്‍കാലത്ത് മുട്ട കഴിക്കുന്നത് ദോഷമോ?

eating-eggs-in-summer

ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ശത്രുവായിട്ടാണ് പലരും മുട്ടയെ കണക്കാക്കിയിരുന്നത്. എന്നാല്‍ ന്യൂട്രീഷനിസ്റ്റിന്റെ അടുത്ത് ചെന്നാല്‍ ഒഴിവാക്കാനാവാത്ത ഭക്ഷ്യവസ്തുക്കളുടെ കൂടെ മുട്ട കാണുകയും ചെയ്യും.

ഇതുപോലെ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദം തെറ്റിദ്ധാരണയാണെന്നാണ് പ്രമുഖ ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. പക്ഷെ അമിതമായ അളവില്‍ മുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്.

മുട്ട കഴിക്കുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിക്കും. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് മാത്രം. അമിതമായ അളവില്‍ മുട്ട കഴിച്ചാല്‍ ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. മുട്ട പ്രോട്ടീനാല്‍ സമ്പന്നമാണ്. പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി5, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടയില്‍ വിറ്റാമിന്‍ എ, ഇ, ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തില്‍ നിത്യേന മുട്ട ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. മുട്ട കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. മുട്ടയില്‍ ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി 7, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള മുടിക്കും ചര്‍മ്മത്തിനും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.

ഒരു മുട്ടയില്‍ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News